തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്തുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസിനെയാണ് പൊലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. (Nedumangad accident; driver in custody)
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അരുൾ സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് നിസാര പരിക്കുകളുണ്ട്. കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്.
സംഭവത്തിൽ ഒരാൾ മരിക്കുകയും 40പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പോയ മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; മുപ്പതുകാരിക്ക് ദാരുണാന്ത്യം