ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയൻകീഴിലാണ് സംഭവം. ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്കയാണ് മരിച്ചത്. എട്ടുവയസായിരുന്നു. സംഭവത്തിന് ശേഷം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കിണറ്റിൽ തള്ളിയിട്ടെന്ന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ ഉണ്ടെന്നും യുവതി അറിയിച്ചു. തുടർന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച മുതൽ മിനിയെയും മകൾ അനുഷ്കയെയും വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമങ്ങളിലടക്കം ഇരുവരുടെയും ചിത്രങ്ങൾ സഹിതം വിവരം പങ്കുവെച്ചിരുന്നു. ഇതിനിടെയാണ് മകളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വിവരവുമായി വ്യാഴാഴ്ച മിനി പോലീസിന് മുന്നിലെത്തിയത്. സംഭവത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Also : പാർലമെന്റ് സുരക്ഷാ വീഴ്ച്ച : മുൻ ഡി.എസ്.പിയുടെ മകൻ അറസ്റ്റിൽ