തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ കൗണ്‍സിലറേയോ മേയറേയോ നമ്മള്‍ കുറ്റപ്പെടുത്തേണ്ട, ഇനി മേല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.(Minister ganeshkumar about plastic waste)
വീട്ടിക്കവല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാർ. “ജോയിയെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടങ്ങുന്നവര്‍ മാലിന്യം നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൗണ്‍സിലറേയോ മേയറേയോ കുറ്റം പറയണ്ട. തിരുവനന്തപുരം നഗരത്തിന്റെ നടുവില്‍ പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും നമ്മള്‍ വലിച്ചെറിഞ്ഞതിന്റെ ഫലമാണ് ജോയിയുടെ മൃതദേഹം കണ്ടെത്താന്‍ തടസ്സമായത്. ഇനി ഒരുസ്ഥലത്തേക്കും പ്ലാസ്റ്റിക് കുപ്പിയോ കവറുകളോ വലിച്ചെറിയാന്‍ ഞാന്‍ സമ്മതിക്കില്ല എന്നും കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
Read Also:കനത്ത മഴ; ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു