കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്ക് പോലീസ് നിരീക്ഷണമേര്‍പ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ, വര്‍ഗീത വിദ്വേഷം എന്നിവ നടത്തുന്നവര്‍ക്കെതിരെയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശനനടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ദര്‍വേശ് സാഹിബ് നിര്‍ദേശം നല്‍കി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്താനായി സാമൂഹികമാധ്യമങ്ങളില്‍ പോലീസ് 24 മണിക്കൂറും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read Also:സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സിന്റെ അന്തകനായി വരുന്നു, മെറ്റ AI അസിസ്റ്റന്റ് !