News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

​ഗേ ആയ ആളെ വേണം, എനിക്കിഷ്ടമാണ്; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ

​ഗേ ആയ ആളെ വേണം, എനിക്കിഷ്ടമാണ്;  തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ
December 6, 2023

താരപുത്രിമാർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പുതുമയുള്ള കാര്യമല്ല . അത്തരത്തിൽ ദിയ കൃഷ്ണയുടെ വിശേഷങ്ങൾ ഏറെ ചർച്ചയാവാറുണ്ട് . കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നില്ല.മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. അത് തന്നെയാണ് പലപ്പോഴും ആഘോഷിക്കപ്പെടാറും .

ഇപ്പോഴിതാ വീണ്ടും ദിയ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച . തന്റെ സൗഹൃദങ്ങളെകുറിച്ചാണ് ദിയ സംസാരിച്ചത് . ​ഗേ സുഹൃത്ത് വേണമെന്ന് ആ​ഗ്രഹമുണ്ടെന്ന് ദിയ പറയുന്നു. ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിയ.എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ​ഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്.

ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ​ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും.അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ​ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആ​ഗ്രഹമാണത്. കാരണം ഒരു ​പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ദിയ മറുപടി നൽകുന്നുണ്ട്. ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രചോദനമായ വ്യക്തി അമ്മയാണെന്ന് ദിയ കൃഷ്ണ പറയുന്നു. അമ്മ കർക്കശക്കാരിയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ അല്ലെന്നാണ് ദിയ നൽകിയ മറുപടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ പണ്ടത്തേക്കാളും റിബൽ ആണ്. അതുകൊണ്ട് എന്റെയടുത്ത് നടക്കാറില്ല.

പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് പേടിയുണ്ട്. അച്ഛനെയാണ് കൂടുതൽ പേടി. അമ്മ കുറേക്കൂടി ഫ്രണ്ട്ലിയാണ്. തുറന്ന് സംസാരിക്കാമെന്നും ദിയ വ്യക്തമാക്കി. ഈ വർഷം എ‌ടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പ് ആണെന്നും ദിയ പറയുന്നുണ്ട്. ആളെ മാത്രം കുറ്റം പറയുന്നില്ല. തന്റെ ഭാ​ഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബന്ധം ഉപേക്ഷിക്കാതെ പിടിച്ച് നിർത്താൻ ശ്രമിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

Read Also : ബൈസെക്‌ഷ്വൽ ആണെന്ന് തുറന്ന് പറഞ്ഞ് കാതലിലെ മമ്മൂട്ടിയുടെ മകൾ അനഘ രവി

Related Articles
News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • Entertainment
  • Kerala

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്ര...

News4media
  • Entertainment

പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർ...

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]