കൊച്ചി: കൊച്ചിയിലെ നാവിക ആസ്ഥാനത്തുണ്ടായ ഹെലികോപ്ടർ അപകടത്തിൽ നാവികൻ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹെലികോപ്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.രണ്ട് ടൺ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റർ വേഗതയും 500 കിലോമീറ്റർ റേഞ്ചും ഉണ്ട്.