നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമെന്നു ഹൈക്കോടതി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസിന്റെ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണം. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കോടതി കടക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം പൊന്നാനിയിലാണ് മുഖ്യമന്ത്രി വരുന്നതും കാത്ത് ഒരുമണിക്കൂറോളം വിദ്യാർത്ഥികളെ റോഡരികിൽ നിർത്തിയത്.