കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാ നടപടി ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് നാല് പ്രതികൾ ജയിൽ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് പുറത്തിറങ്ങിയത്. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെ. ടെയുള്ള മുതിര്‍ന്ന നേതാക്കൾ ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.(Four accused in Periya case released from jail)
ഇന്ന് രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലില്‍ എത്തിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ മണികണ്ഠന്‍, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ജയിൽ മോചിതരായത്. കേസിൽ അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.