കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
23 വര്‍ഷത്തോളം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 25 ലേറെ പുസ്തകങ്ങളും 150ലേറെ കഥകളും എഴുതിയിട്ടുണ്ട്. നാടകം, സിനിമ, ഹാസ്യ സാഹിത്യം തുടങ്ങി ഓമനക്കുട്ടന്‍ കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ശവം തീനികള്‍’ എന്ന പരമ്പര വലിയ ചര്‍ച്ചയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജനെ കുറിച്ചുള്ളതായിരുന്നു പരമ്പര. 2010 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
കാരൂര്‍, കോട്ടയം ഭാസി, അഡ്വക്കേറ്റ് എം എന്‍ ഗോവിന്ദന്‍ നായര്‍, ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി എന്നിവരുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. എലിസബത്ത് ടെയ്‌ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍ പില്‍ക്കാലത്ത് 25 പുസ്തകങ്ങളും 150ലേറെ കഥകളും എഴുതി.
എസ് ഹേമലതയാണ് ഭാര്യ. സിനിമോട്ടോഗ്രാഫറും സംവിധായകനുമായ അമല്‍ നീരദ് മകനാണ്. മകള്‍ അനൂപ എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. നടി ജ്യോതിര്‍മയി, അധ്യാപകനും തിരക്കഥാകൃത്തും നാടകകൃത്തുമായി ഗോപന്‍ ചിദംബരന്‍ എന്നിവര്‍മരുമക്കളാണ്.
Also Read: അലൻസിയർ വിളമ്പുന്ന അശ്ലീലത: വിമർശനങ്ങൾ നിറയുന്ന പുരസ്‌കാരവേദികൾ