സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. വിവിധ ജില്ലകളിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.മുഖ്യമത്രി ഗുണ്ടയോ എന്ന ബാനർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചു,സംഘർഷത്തിൽ പോലീസിന് നേരെ കുപ്പിയേറും കല്ലേറും ഉണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.12 മണിക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്.
എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് വെച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രതിഷേധക്കാർ അത് മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കയ്യൂക്ക് കാണിക്കേണ്ടത് പ്രതിഷേധക്കാരോടല്ല മറിച്ച് ഡിവൈഎഫ്‌ഐ ക്രിമിനലുകളോടാണെന്ന് ഷിയാസ് വിമർശിച്ചു. പൊലീസുകാർക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ്.ശമ്പളം നൽകുന്നത് സിപിഐഎം അല്ല. എല്ലാ കാലത്തും സിപിഐഎം സംരക്ഷണം കിട്ടില്ലെന്ന് പൊലീസുകാർ ഓർത്താൽ നന്നാവുമെന്നും ഷിയാസ് പറഞ്ഞു.പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
Read Also : 2014 ,2019 മണ്ടത്തരങ്ങൾ ആവർത്തിക്കുന്ന പ്രതിപക്ഷം.