നാട്ടിന്‍പുറങ്ങളിലെ വേലിപ്പടര്‍പ്പുകളില്‍ വളര്‍ന്നുപന്തലിച്ച നിന്നിരുന്ന മൈലാഞ്ചിചെടിയില്‍ നിന്ന് ഇല പറിച്ച് അമ്മിക്കല്ലില്‍ അരച്ചുണ്ടാക്കി കൈ ചുവപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഈ പരമ്പരാഗത രീതികള്‍ കുറേയൊക്കെ മാറി. കോണ്‍ മൈലാഞ്ചികള്‍ വിപണി കയ്യേറി. പരമ്പരാഗതമായ മൈലാഞ്ചിക്ക് ചുവപ്പ് അല്‍പ്പം കുറവാണെങ്കിലും ഔഷധഗുണം ഒട്ടേറെ ഉണ്ടായിരുന്നു. നഖങ്ങളില്‍ ‘തൊപ്പിയും’ കൈപ്പത്തിയില്‍ ‘പത്തിരി’യുമായിരുന്നു പണ്ടുകാലത്തെ പ്രധാനപ്പെട്ട മൈലാഞ്ചി ഡിസൈന്‍. മൈലാഞ്ചിക്ക് നിറം കൂട്ടാനായി പണ്ടേയുണ്ട് ചില സൂത്രങ്ങള്‍. യൂക്കാലിപ്സ് ചേര്‍ത്താല്‍ ചുവപ്പ് നിറം കൂടും. മൈലാഞ്ചി ഇട്ടതിന് ശേഷം ചെറുനാരങ്ങയുടെ നീരോ പഞ്ചസാര ലായനിയോ ഉറ്റിക്കുന്നതും നിറം കൂട്ടും. തികച്ചും പ്രകൃതിദത്തമായാണ് ഈ മൈലാഞ്ചിയുണ്ടാക്കുന്നത്. പക്ഷേ ഇത്തരം മൈലാഞ്ചികള്‍ ഉപയോഗിച്ച് നൂതനമായ ഡിസൈനുകള്‍ വരയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ഗുണം നോക്കുമ്പോള്‍ അരച്ച മൈലാഞ്ചി തന്നെയാണ് ഉത്തമം.
കുറച്ച് കാലം മുമ്പ് വരെ ആഘോഷവേളകളില്‍ കൈകളിലൊക്കെ മൈലാഞ്ചി അണിയുക എന്നാല്‍ ഉത്തരേന്ത്യക്കാരുടെ മാത്രം രീതി ആയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് നമ്മുടെ നാട്ടിലും വധു ഉള്‍പ്പടെയുള്ളവര്‍ മൈലാഞ്ചി അണിയുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. മൈലാഞ്ചി ഇട്ടില്ലെങ്കില്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമല്ല എന്ന തോന്നല്‍. അതുകൊണ്ട് തന്നെ കൈകളില്‍ മെഹന്തിയണിയാന്‍ ഇഷ്ടമുള്ളവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍.
മെഹന്തി ഡിനൈിന്റെ കാര്യത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. സ്‌റ്റേറ്‌മെന്റ് ഡിസൈനുകളാണ് മിക്ക പെണ്‍കുട്ടികള്‍ക്കും വേണ്ടത്. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് വിവാഹത്തോട് അനുബന്ധിച്ച് മൈലാഞ്ചി ഇടാറ്. ഉത്തരേന്ത്യയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളോടൊപ്പം വിവാഹത്തിന് മൈലാഞ്ചി ഇടാറുണ്ട്.
വിവാഹദിനത്തോട് അവനുബന്ധിച്ചുള്ള ഒരു പ്രധാന ആഘോഷമാണ് പെണ്‍വീട്ടുകാര്‍ നടത്തുന്ന മൈലാഞ്ചിയിടല്‍ അഥവാ മെഹന്തി ചടങ്ങ്. നേരത്തെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ചെറിയ ഒത്തുചേരലായിരുന്നെങ്കില്‍ ഇപ്പോള്‍ മെഹന്തി ചടങ്ങ് വലിയ ആഘോഷം തന്നെയാണ്. മെഹന്തി ദിവസം കൂടുതല്‍ രസകരവും ആഡംബരവുമാക്കുന്നതാണ് അധികവും. ഫ്‌ളോറല്‍, മാംഗോ, ലീഫ്, അറബിക് തുടങ്ങിയ ഡിസൈന്‍സ് ഏതുകാലത്തും ട്രെന്റ്ില്‍ നില്‍ക്കുന്നവയാണ്. പാരമ്പര്യത്തെയും ചില മെഹന്തി ആര്‍ട്ടിസ്റ്റുകള്‍ ഡിസൈന്‍സില്‍ ഉള്‍പ്പെടുത്താറുണ്ട്.
Read Also: അറിയാതെ പോകരുത് റോസ് വാട്ടറിനെ