തിരുവനന്തപുരം: 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകും, ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിസീറ്റുകൾ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികൾ കൂടുതൽ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായണ് അദ്ദേഹം.2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ […]
ഗഗൻയാൻ ദൗത്യത്തിലെ മലയാളി പ്രശാന്ത് നായർ. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിലുണ്ട്. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. പട്ടികയിലുള്ളവർക്ക് ‘ആസ്ട്രനോട്ട് വിങ്സ്’ പട്ടവും പ്രധാനമന്ത്രി കൈമാറി. ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കാനുള്ള പൈലറ്റുമാരെ 2020ൽ തെരഞ്ഞെടുത്ത ശേഷം പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചിരുന്നു. മാസങ്ങൾ നീണ്ട പരിശീലനം പൂർത്തിയാക്കി 2021ൽ സംഘം […]
കേച്ചേരിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞെന്ന വ്യാജ സന്ദേശം ലഭിച്ചതായി ആംബുലൻസ് ഡ്രൈവർമാരുടെ പരാതി. സന്ദേശം ലഭിച്ചതിനെ തുടർന്ന് ആറ് ആംബുലൻസുകളാണ് സ്ഥലത്തെത്തിയത്. വ്യാജ സന്ദേശത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ അറിയിച്ചു.കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധിപേർ അപകടത്തിൽപ്പെട്ടെന്നായിരുന്നു വ്യാജ സന്ദേശം. ഇന്ന് ഉച്ചയോടെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. ഇതേതുടർന്നാണ് വിവിധയിടങ്ങളിൽ നിന്നായി ആംബുലൻസുകൾ സ്ഥലത്തെത്തിയത്. യാതൊരു അപകടവും നടന്നിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും മനസിലായതോടെയാണ് ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. Read Also […]
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥികളിൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും. ദേശീയ തലത്തിൽ പിടിച്ചു നിൽക്കാൻ കരുത്തരെ കളത്തിലിറക്കാനാണ് സിപിഐ ശ്രമിക്കുന്നത്. കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുകയെന്നതാണ് പാർടി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥിയായി […]
2024 മലയാള സിനിമയ്ക്ക് ഭാഗ്യ വർഷമാണ് എന്നതിൽ തർക്കമില്ല . ഒന്നിനു പുറകെ ഒന്നായി റിലീസ് ചെയുന്ന എല്ലാം കാഴ്ചവെക്കുന്നത് മിന്നും പ്രകടനം . കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങൾ നേടുന്നത്. ഇപ്പോഴിതാ തമിഴിലെ പ്രമുഖ പിആർഒയുടെ മലയാള സിനിമയെക്കുറിച്ചുള്ള വിവാദ പോസ്റ്റാണ് ചർച്ചയാവുന്നത്. തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമയുമാണ് വിവാദ പോസ്റ്റുമായി എത്തിയത്. മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചതാണ് എന്നാണ് ഇയാൾ പറയുന്നത്. മലയാള സിനിമയ്ക്ക് […]
ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പുതിയ ഒരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈൽ ചിത്രങ്ങൾക്ക് സംരക്ഷണം നൽകുന്ന ഫീച്ചറാണിത്. ബീറ്റാ വേർഷനിൽ ലഭ്യമായ ഫീച്ചർ താമസിയാതെ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രൊഫൈൽ ചിത്രം സേവ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും തടയാൻ വാട്‌സ്ആപ്പിൽ സംവിധാനമുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. പ്രൊഫൈൽ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കാൻ പോകുമ്പോൾ […]
തിരുവല്ല: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് മാനേജരെയും എസിയെയും ഭക്തർ തടഞ്ഞുവെച്ചു. ആദ്യദിനങ്ങളിൽ ആനയെ ഒഴിവാക്കിയതിന് പിന്നാലെ ഭഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി അധിക്ഷേപിച്ചു എന്നാണ് ഭക്തരുടെആക്ഷേപം. വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തിൽ ആറുമണിക്കൂർ പ്രതിഷേധിച്ച ശേഷമാണ് നടപടിയായത്. ക്ഷേത്ര ആചാരങ്ങളെ അട്ടിമറിക്കുന്നതിനാണ് ദേവസ്വം ബോർഡും ചില തല്പരകക്ഷികളും ശ്രമിക്കുന്നതെന്നായിരുന്നു ഭക്തരുടെ ആരോപണം. കേരളത്തിലെ ആട്ടവിശേഷങ്ങളിൽ പ്രധാനമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവം.ആചാര്യ വൈവിധ്യം കൊണ്ടും അനുഷ്ഠാന […]
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനവും എ.ഐ കാമറയിൽ കുടുങ്ങി.മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. മുൻസീറ്റിലിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. പിഴയിടുമ്പോൾ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.
കൊച്ചി: മുസ്ലിം ലീഗ് മറുകണ്ടം ചാടുമോ? ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ് ഇത്. ഇക്കുറി ലോക്സഭ സീറ്റ് മൂന്ന് എണ്ണമോ അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റോ വേണമെന്ന് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തിയത് സംശയത്തിന് ആക്കം കൂട്ടി. മാസങ്ങൾക്ക് മുമ്പ് ലീഗിന് തങ്ങാൻ പറ്റുന്ന ഇടമല്ല യുഡി.എഫ് എന്ന് ഇടത് നേതാവ് പരസ്യപ്രസ്താവന നടത്തിയത് ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കാതെ ക്ഷണിച്ചതിന് തുല്ല്യമായിരുന്നു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് രണ്ടിലും കേരള […]
ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്. പരാമർശങ്ങൾ പലതും വസ്തുത വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല,.വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളത്.ടൂറിസം മേഖലയിൽ പോലും ഒരു പ്രതിക്ഷയും നൽകുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്.സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല.ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു.സാധാരക്കാരെ സംബന്ധിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital