News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

News

News4media

ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ എടുക്കണോ; വഴിയുണ്ട്

അടിക്കടി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഒരു ഫോണിൽ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചത്. വിവിധ ഉപകരണങ്ങളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാമെന്ന സവിശേഷത നേരത്തെ തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. രണ്ട് ഫോണുകളിലായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കും ഒരു ഉപകരണത്തില്‍ തന്നെ മാറി മാറി ലോഗി ഇന്‍ ചെയ്യുന്നവർക്കും ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വാട്സ്ആപ്പിന്റെ ബീറ്റ വേർഷനുകളിലും സാധാരണ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചർ അപ്ഡേറ്റിലൂടെ ലഭ്യമാകും. ഒരു ഫോണില്‍ തന്നെ ഒന്നിലധികം […]

October 19, 2023
News4media

ഇത്രയും വില കുറവിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങളിൽ മാത്രം : ഐടെൽ ഐടെൽ എ05എസ് വിപണിയിലെത്തി

6,499 രൂപക്കു ഒരു മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ വലിയ അതിശയം ഒന്നുമില്ല . എന്നാൽ അവയൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളോടെ നിർമിക്കപ്പെട്ടവ ആയിരിക്കില്ല. അവിടെയാണ് ഐടെൽA05s വ്യത്യസ്തമാകുന്നത് . ഒരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവിന്റെ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളോടെയുമാണ് ഇത് വന്നിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും 4,000mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറുകളാണ്. ഐടെൽ എ05എസ് സ്മാർട്ട്ഫോൺ നിലവിൽ ഒരു വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിൽ 2 ജിബി റാമും 32 […]

October 18, 2023
News4media

ദീപാവലി ഓഫറിൽ ഐ ഫോണുകളും

ഉപപോക്താക്കൾ ഏറെയുള്ള ആപ്പിൾ ഇപ്പോഴിതാ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു . ഐഫോൺ 15, മാക്ബുക്ക് എയർ, ഐപാഡുകൾ, മറ്റ് ഡിവൈസുകൾ എന്നിവയ്ക്കെല്ലാം വലിയ വിലക്കിഴിവുകളാണ് കമ്പനി നൽകുന്നത്. ആപ്പിൾ സ്റ്റോറിൽ ദീപാവലിയോട് അനുബന്ധിച്ച് നൽകുന്ന ഓഫറുകളെല്ലാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിന് പുറമെ ആപ്പിൾ ബികെസി, ആപ്പിൾ സാകേത് റീട്ടെയിൽ സ്റ്റോറുകളിലും ദീപാവലി സെയിൽ ആരംഭിച്ചിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു.ആപ്പിൾ ഉത്പന്നങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവുകളാണ് ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഐഫോൺ 15 […]

October 17, 2023
News4media

ഞാൻ നിന്നെ സ്റ്റിക്കറക്കും : വാട്‌സ്ആപ്പിലും എഐ അപ്‌ഡേഷൻ

സോഷ്യൽമീഡിയയിൽ നിരവധി അപ്‌ഡേഷൻസിനാണ് ദിനംപ്രതി നാം സാക്ഷ്യം വഹിക്കുന്നത് . ഇതിൽ ആളുകൾക്ക് ഏറ്റവും പ്രിയം വാട്‌സ്ആപ്പ് അപ്ഡേഷന് തന്നെ. സന്ദേശങ്ങൾക്ക് മറുപടി സ്റ്റിക്കർ രൂപത്തിൽ നൽകുന്ന ഡിജിറ്റൽ കാലഘട്ടം ആണെലോ ഇത് . ഇപ്പോഴിതാ വാട്സ്ആപ്പിന് വേണ്ടിയുള്ള എഐ പ്രൊഡക്റ്റുകളും ഫീച്ചറുകളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.. ഇത്തരത്തിൽ പുതുതായി അവതരിപ്പിച്ച ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം എഐ സ്റ്റിക്കറുകളാണ്. വാട്സ്ആപ്പ് ചാറ്റിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താനായിട്ടാണ് എഐ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി സ്റ്റിക്കറുകൾ ക്രിയേറ്റ് […]

October 16, 2023
News4media

ഫ്രീ ആയുള്ള പരിപാടി നിർത്തിക്കോളൂ; മൈക്രോസോഫ്റ്റിന്റെ മുട്ടൻ പണി വരുന്നുണ്ട്

ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പുതിയൊരു പണി നൽകി മൈക്രോസോഫ്റ്റ്. ഇനി മുതൽ വിൻഡോസ് 11 സൗജന്യമായി അപ്ഡേറ്റ് ചെയ്യാനാകില്ല. വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് ഫ്രീയായി അപ്ഗ്രേഡ് ചെയ്യാനുള്ള സേവനമാണ് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ഉപയോഗിക്കുന്നവർക്ക് ആക്ടിവേഷന്‍ കീ ഉപയോഗിച്ച് വിന്‍ഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ സേവനം കമ്പനി നീക്കം ചെയ്തിരിക്കുകയാണ്. വിൻഡോസ് 11 ആക്ടീവാക്കുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 […]

October 14, 2023
News4media

ഒക്‌ടോബർ 14-ന് സംഭവിക്കുന്ന അപൂർവ്വ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത എന്തെന്നെറിയാമോ ? ഇന്ത്യയിൽ ഇത് ദൃശ്യമാകുമോ ?

സൂര്യഗ്രഹണം നാമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഈ വരുന്ന ഒക്ടോബർ 14 നു നടക്കാനിരിക്കുന്ന സൂര്യ ഗ്രഹണത്തിനു വലിയൊരു പ്രത്യേകതയുണ്ട്. ഒക്‌ടോബർ 14-ന് സംഭവിക്കുക അപൂർവ്വമായ ഒക്‌ടോബർ 14-ന് വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം ആയിരിക്കും എന്ന് നാസ പറയുന്നു. ഇതിൽ, ചന്ദ്രന്റെയും ഭൂമിയുടെയും പ്രത്യേക സ്ഥാനം കാരണം സൂര്യനെ അതിശയകരമായ ഒരു ‘റിംഗ് ഓഫ് ഫയർ’ ആയി ദൃശ്യമാകുകയും സൂര്യൻ സാധാരണയേക്കാൾ 10% മങ്ങിയതാകുകയും ചെയ്യും. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏറ്റവും അകലെ ആയിരിക്കുന്ന സന്ദർഭത്തിൽ സംഭവിക്കുന്ന ഗ്രഹണം ആയതിനാലാണ് ഇങ്ങനെ […]

October 12, 2023
News4media

പാസ്‌കീ ഉണ്ടല്ലോ..നോ ടെന്‍ഷന്‍

ടെല്‍അവീവ്: ആപ്പുകളെക്കാള്‍ തലവേദനയായി എപ്പോഴും ഉണ്ടാവുക അതിന് നല്‍കുന്ന പാസ്‌വേര്‍ഡുകളാവും. ഇതില്‍ നിന്നും ഒരു മോചനം ആഗ്രഹിക്കാത്തവരുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്കായി ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത. എന്താണെന്നല്ലേ? ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും ഇനി പാസ്‌കീ ഉപയോഗിച്ചു സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ അപ്‌ഡേഷന്‍. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിന് അന്ത്യം കുറിക്കുന്നതാണ് പാസ്‌കീ സംവിധാനം. ഒരു ഉപയോക്താവിന്റെ എല്ലാ ഉപകരണങ്ങളിലും, വ്യത്യസ്ത ബ്രൗസറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഉടനീളം പാസ്വേഡ് രഹിതമായി ബയോമെട്രിക് സ്‌കാനിങോ, പാറ്റേണോ, പിന്‍ നമ്പറോ ഉപയോഗിച്ചോ കയറാനാകും. പാസ്വേഡുകളേക്കാള്‍ […]

October 11, 2023
News4media

ഇങ്ങനെ പോയാൽ പണം കുറേ പോകും

സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി അമേരിക്കൻ സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. കുറച്ചു മാസങ്ങൾക്കുള്ളിൽ നിരക്ക് വർധന ഉണ്ടാവുമെന്നാണ് സൂചന. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് ഉണ്ടാകാം. തുടക്കത്തിൽ യു.എസിലും കാനഡയിലും ശേഷം “ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ” പുതിയ കൂട്ടിയ നിരക്കുകൾ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയെ കുറിച്ച് പരാമർശമൊന്നുമില്ലെങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷമാണ് നെറ്റ്ഫ്ലിക്സ് അവസാനമായി സബ്സ്ക്രിപ്ഷൻ ചാർജുകൾ കൂട്ടിയത്. കൂടാതെ, ഇന്ത്യയടക്കമുള്ള […]

October 9, 2023
News4media

ചൈല്‍ഡ് പോണോഗ്രഫി നീക്കണമെന്ന് ഇന്ത്യ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് നോട്ടീസയച്ച് ഇന്ത്യ. എക്സ്, യൂട്യൂബ്, ടെലഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷന്‍ […]

October 7, 2023
News4media

ടെക് ലോകത്തെപ്പോലും കൈയടിപ്പിച്ച പ്രഖ്യാപനം..ഇതൊരു തുടക്കം മാത്രം

ചരിത്രത്തിലാദ്യമായി ഒരു കമ്പനി ആന്‍ഡ്രോയിഡ് ഓഎസ് അപ്ഡേറ്റ് അടക്കം നല്‍കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിലിതാ ഞെട്ടാന്‍ തയാറാക്കോളൂ. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയായ പിക്സല്‍ 8 സീരിസിനാണ് 7 വര്‍ഷത്തേക്ക് അപ്ഡേറ്റ് അടക്കം നല്‍കുന്നതെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ടെക് ലോകം വലിയ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. ആദ്യമായാണ് ഒരു കമ്പനി ഇത്രയും ദീര്‍ഘകാലത്തേക്ക് അപ്ഡേറ്റ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ആപ്പിള്‍ ആയിരുന്നു നേരത്തെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ആപ്പിള്‍ അഞ്ചുവര്‍ഷത്തേക്കാണ് അപ്‌ഡേറ്റ് നല്‍കിപ്പോന്നത്. ഐഫോണ്‍ 6എസിന് ആറു വര്‍ഷം ലഭിച്ചിട്ടുണ്ടെന്നും […]

October 6, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]