. കോവിഡ് കാലത്തോടെ ഇന്ത്യയിലെ പണമിടപാടുരീതിയിൽ മാറ്റങ്ങളുണ്ടായി. മൂന്നുവർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഡജിറ്റൽ തട്ടിപ്പുകളും നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.ഉത്സവകാല ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും പരിചയമില്ലാത്ത വെബ്സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കുക, ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക, […]
ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ് അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്. ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക് വിധേയമായവരിൽ. വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം […]
റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. ഒരു വർഷമായി പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തി മുകേഷ് അടങ്ങുന്ന സംഘത്തിന് എൻറെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു പരിക്കേറ്റു. മുകേഷിൻ്റെ ഇടുപ്പിനാണു പരിക്കേറ്റത്. […]
© Copyright News4media 2024. Designed and Developed by Horizon Digital