തിരുവനന്തപുരം: മോട്ടര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പം. സോളര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് അനായാസം സാധിക്കുന്നത്. നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ഫലത്തില്‍ ക്യാമറകളുടെ സ്ഥാനം മുന്‍കൂട്ടി മനസിലാക്കിയും ക്യാമറകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആപ്പുകള്‍ ഉപയോഗിച്ചും നിയമലംഘനം നടത്താന്‍ സാധിക്കാതെ വരും. എഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റു കുറ്റങ്ങള്‍ക്കു കൂടി നോട്ടിസ് […]
മുംബൈ: ജിമ്മിലെത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ട ബോളിവുഡ് നടന്‍ സഹില്‍ ഖാനെതിരെ കേസെടുത്തു. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഷിവാര സ്വദേശിയായ 43കാരിയെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചത്. സ്റ്റൈല്‍, എക്സ്‌ക്യൂസ് മി, അലാഡിന്‍, രാമ- ദി സേവിയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സഹില്‍ ഖാന്‍. 2023 ഫെബ്രുവരിയില്‍ പണത്തെച്ചൊല്ലി ജിമ്മില്‍വച്ച് കുറ്റാരോപിതയായ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് സ്ത്രീയും നടനും ചേര്‍ന്ന് തന്റെ കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി […]
ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍ സ്വത്ത് സ്വന്തമാക്കാനായി മകന്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു […]
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള […]
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിനു കീഴിലെ ‘നിരാമയ റിട്രീറ്റ്‌സ്’ എന്ന സ്ഥാപനമാണ് റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവച്ചത്. ഇന്നലെ മുതല്‍ സ്ഥാപനത്തിന്റെ പൂര്‍ണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്‌സ്’ ഏറ്റെടുത്തു. എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങ്ങലാണെന്ന്, കരാര്‍ സംബന്ധിച്ച […]
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്‍പനയ്ക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ആ കെണിയില്‍ ചാടരുതെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘Fans’ അല്ലെങ്കില്‍ […]
മുംബൈ: അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും അജിത് പവാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണെന്നും ശരദ് പവാര്‍ പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമതനീക്കം നടക്കുന്നുവെന്നും നിരവധി എംഎല്‍എമാരുടെ പിന്തുണ അജിത്തിനുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ ആരും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് 53 എംഎല്‍എമാരാണുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ അജിത് പവാറിന് മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വീണ്ടും കൂടും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പ് നീല കവര്‍ പാലിന് വില കൂട്ടിയിരുന്നു. റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ വില കൂടുന്നത്. ബ്രാന്‍ഡ് ഇമേജ് […]
കൊച്ചി: ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീഴ്ച ഉണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. ഏപ്രില്‍ 12 ന് ഇടപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുഞ്ഞിനാണ് വാക്‌സീന്‍ മാറി നല്‍കിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ബിസിജി കുത്തിവയ്പ്പിന് പകരം ആറ് ആഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ് നല്‍കിയത്. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ […]
മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീയും സുഹൃത്തും അറസ്റ്റില്‍, സ്ത്രീയുടെ മകന്‍ ഒളിവില്‍. ഒന്നാം പ്രതി കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു(41), മൂന്നാം പ്രതി തൃശൂര്‍ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുന്‍ മോഹന്‍ ഒളിവിലാണ്. തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ സമാനമായ മറ്റൊരു പരാതിയില്‍ ചോദ്യം […]
© Copyright News4media 2024. Designed and Developed by Horizon Digital