‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ മരണം ആത്മഹത്യ അല്ലെന്ന് സംശയം. മരണം വരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയരുന്നത്. Suicide pod death is in controversy പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം വരിച്ച അറുപത്തിനാലുകാരിയുടെ കഴുത്തില്‍ ചില സംശയാസ്പദമായ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള സംശയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. സ്ത്രീയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്. ഇതിനുപുറമേ, […]
വാഷിങ്ടണ്‍: തീപാറിയ പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും തമ്മിൽ നേർക്കുനേർ നടക്കുന്ന പോരാട്ടത്തിന്റെ ഫലം ലോകം ഉറ്റുനോക്കുകയാണ്.Vice President Kamala Harris and former President Donald Trump will visit the battleground states on Monday for one final campaign push before voting on November 5 ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് […]
ടെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധിച്ച് ലോകശ്രദ്ധ നേടിയ യുവതി എവിടെ? അടിവസ്ത്രം മാത്രമിട്ട് ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ പ്രതിഷേധിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെങ്കിലും പിന്നീട് ഇവരെ കുറിച്ചുള്ള ഒരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.Iran arrests female student who stripped to protest harassment: reports വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി എന്നും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം എന്നും സർവകലാശാല പ്രതികരിച്ചെങ്കിലും യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുവതി ജയിലിലാണോ […]
പിഞ്ചു കുഞ്ഞുങ്ങളടക്കം ക്രൂരമായി കൊലചെയ്യപ്പെടുന്ന ഗസ്സയിലെ സ്ഥിതി മറ്റിടങ്ങളെ പോലെയല്ല, മരണം കൺമുന്നിൽ കണ്ടാണ് അവിടത്തെ കുഞ്ഞുങ്ങൾ വളരുന്നത്. അതിനിടക്കാണ് 10 വയസുകാരിയുടെ റഷയെന്ന കുഞ്ഞു പെൺകുട്ടിയുടെ വിൽപത്രം ലോകത്തിനു മുന്നിൽ വേദനയായി തീരുന്നത്. A will written by a 10-year-old girl in Gaza just before her death ”എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം റഹഫ്, സാറ, ജൂഡി, ലാന എന്നിവർക്ക് നൽകണം. എന്റെ […]
വീണ്ടും മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. Malayali won 46 crore rupees in the big ticket draw ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് […]
4000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ നിന്നും പുരാവസ്തു ഗവേഷകർ . ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര്‍ നൽകിയിരിക്കുന്നത്. ബിസി 2400 -ൽ ജനവാസമുണ്ടായിരുന്ന ഈ നഗരം പിന്നീട് ബിസി 1400-ഓടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. A 4,000-year-old city has been discovered in Saudi Arabia 50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ […]
ഉഗാണ്ടയില്‍ ഉണ്ടായ അതിശക്തമായ ഇടിമിന്നലിൽ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. 14 people who came to pray in the church died in lightning വൈകുന്നേരം അഞ്ചരടെയാണ് ശക്തമായ മഴയും ഒപ്പം ഇടിയും മിന്നലും ആരംഭിച്ചത്. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിൽ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.അഭയാര്‍ത്ഥി […]
ഒട്ടാവ:കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു മഹാസഭ മന്ദിറില്‍ അതിക്രമിച്ച് കയറിയാണ് സംഘം ആക്രമണം നടത്തിയത്. ഖലിസ്ഥാൻ പതാകകളുമായെത്തിയായിരുന്നു ആക്രമണം ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജർ ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിലുണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൻറെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ […]
തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് നടത്താൻ തീരുമാനമായി. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചിരുന്നു. സെപ്റ്റംബർ […]
വാഷിങ്ടൺ: അമേരിക്കയിലെ സെലിബ്രിറ്റി അണ്ണാൻ കുഞ്ഞായ പീനട്ടിനെ ദയാവധത്തിന് വിധേയമാക്കി.American celebrity baby squirrel Peanut സർക്കാർ സ്റ്റാഫിനെ കടിച്ചതിനെ തുടർന്നാണ് സൈബർ ലോകത്ത് താരമായിരുന്ന അണ്ണാൻ കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കിയത്. ന്യൂയോർക്ക് അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏഴ് വർഷം മുമ്പ് അമ്മയണ്ണാൻ കാറിടിച്ച് ചത്തതിനെ തുടർന്നാണ് പീനട്ടിനെ അധികൃതർ എടുത്തു വളർത്തിയത്. peanut_the_squirrel12 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികൻ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 5,37,000 ഫോളോവേഴ്‌സുള്ള പീനട്ടിന് ലോകമൊട്ടാകെ […]
© Copyright News4media 2024. Designed and Developed by Horizon Digital