പ്രായമായവരെ പലവിധ ആരോഗ്യപ്രശ്ങ്ങൾ അലട്ടാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് വിളിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലക്കുറവ് ഉണ്ടാകാം. ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും ഓസ്റ്റിയോപോറോസിസ് രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തതും വിറ്റാമിൻ ഡിയുടെ കുറവുമാണ് പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് […]
പലരും അനുഭവിക്കുന്ന പ്രശ്നമാണ് ചർമ്മം സ്വാഭാവികമായി തന്നെ ഡ്രൈ ആയിരിക്കുക എന്നത് . മറ്റു ചിലർക്ക് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചർമ്മത്തിൻറെ സ്വഭാവം മാറിവരുന്നു എന്നതും പ്രശ്നമാണ് . ചർമ്മം വല്ലാതെ വരണ്ടുപോവുക, അത് ചെറുതായി വിണ്ടുവരിക, പാളികളായി അടർന്നുപോരുക എന്നിങ്ങനെയെല്ലം ഡ്രൈ സ്കിൻ വഴി ഉണ്ടാകാം. എന്നാൽ ഡ്രൈ സ്കിന്നിനൊപ്പം ചൊറിച്ചിലും അനുഭവപ്പെടുന്ന ചിലരുണ്ട്. വളരെയധികം പ്രയാസമുണ്ടാക്കുന്നൊരു അവസ്ഥ തന്നെയാണിത്. ഇത് മറികടക്കാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ ഉപയോഗിക്കാം. ചൂടുവെള്ളം വേണ്ട ചൂടുവെള്ളത്തിൽ കുളിക്കുന്നതു […]
ചൂട് വെള്ളത്തിൽ കുളിക്കുന്ന ശീലം ചിലരെ സംബന്ധിച്ച് നിർബന്ധമുള്ള കാര്യമാണ്. ശരീരവേദനയോ തണുപ്പ് സഹിക്കാനാകാത്തതോ ആയിരിക്കാം പലപ്പോഴും ഇതിന് പിന്നിലെ കാരണം. എന്നാൽ വേനൽ കാലത്തു പോലും ചൂട് വെള്ളം ഉപയോഗിച്ച് കുളിക്കുന്നവരും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൂട് വെള്ളത്തിലെ കുളി നല്ലതാണോ? അല്ല എന്നത് തന്നെയാണ് ഉത്തരം. നിത്യവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തെ ദോഷമായി ബാധിച്ചേക്കാം. > ചൂട് വെള്ളത്തിലെ കുളി ചര്‍മത്തെ വരണ്ടതാക്കാനും ചൊറിച്ചിലിനും കാരണമായേക്കാം. എപിഡര്‍മിസ് എന്ന് വിളിക്കുന്ന ചര്‍മത്തിന്റെ പുറം പാളിയിലെ […]
ശൈത്യകാലത്ത് ചർമത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. എന്നാൽ ചർമ പ്രശ്നങ്ങളോടൊപ്പം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളും ശൈത്യകാലത്ത് ഉണ്ടാകാറുണ്ട്. ഹൃദയപ്രശ്‌നങ്ങള്‍, മോണിങ് സ്‌ട്രോക്, ഹൃദയ സ്തംഭനം എന്നിവയാണ് ശൈത്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഹൃദയാഘാതത്തിന്റേതായി സാധാരണ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്കു പുറമേ മറ്റു ചില ലക്ഷണങ്ങളും ശൈത്യകാലത്ത് പ്രകടമാകാം, പ്രത്യേകിച്ച് രാവിലെയുള്ള സമയത്ത്. അവ ഏതൊക്കെയെന്നു നോക്കാം. 1. അമിതമായ ക്ഷീണം രാത്രി എട്ടു മണിക്കൂര്‍ സുഖനിദ്രയ്ക്കു ശേഷം രാവിലെ ഉണരുമ്പോള്‍ അതി കഠിനമായ ക്ഷീണം അനുഭവപ്പെടുന്നെങ്കില്‍ […]
തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തിൽ നടക്കാൻ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് മോട്ടോർ വാഹനവകുപ്പ്. എന്നാൽ ഇരുചക്രവാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് കാൽനടയാത്രക്കാരാണെന്നും മോട്ടോർ വാഹനവകുപ്പ് ഫേസ്‌ബുക്കിൽ കുറിച്ചു. കാൽനടയാത്രക്കാരനെ താരതമ്യേന വളരെ മുൻ കൂട്ടി കണ്ടാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. ഡ്രൈവർ കാൽനടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകൾ അമർത്തി പ്രതികരിക്കണമെന്നും എം.വി.ഡി വിശദമാക്കുന്നു. പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം […]
ഇന്ന് വളരെ സാധാരണയായി കാണുന്ന ഒരു ജീവിത ശൈലി രോഗമാണ് ഫാറ്റി ലിവർ. പേര് പോലെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും ഇത് സാധാരണയായി കാണുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ […]
ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ചൈനീസ് വന്‍മതിൽ. ഇതിനെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രകൃതിദത്ത സംരക്ഷണം ഒരുങ്ങുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. 6325 കി.മീ. നീളമുള്ള വന്‍മതിലിന് പ്രകൃതിയാല്‍ സംരക്ഷണം തീര്‍ക്കുന്ന ചില ഘടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്ടീരിയകളും പായലുകളും ലൈക്കണുകളുകളും മണ്ണിന്റെ ഉപരിതലത്തില്‍ വളരുന്ന ബയോക്രസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജീവികളുമാണ് ഈ കാവലാള്‍ പടകള്‍. ബെയ്ജിംഗിലെ ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ബോ സിയാവോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന്റെ ഒരു ഭാഗം പരിശോധിച്ചപ്പോള്‍ അതിന്റെ മൂന്നില്‍ രണ്ട് ഭാഗവും ബയോക്രസ്റ്റുകളാല്‍ […]
മഞ്ഞുകാലത്ത് പലവിധ ആരോഗ്യപ്രശ്നങ്ങൾ നമ്മെ അലട്ടാറുണ്ട്. ഇങ്ങനെ ചിലർക്കുണ്ടാവുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ‘വിന്‍റര്‍ ബ്ലൂസ്’. മഞ്ഞുകാലത്ത് ചിലര്‍ക്ക് ഉണ്ടാകുന്ന ‘അകാരണമായ വിഷമം’, ‘വിഷാദം’, അലസത എല്ലാം ഇതിന്‍റെ ഭാഗമാണെന്ന് പറയാം. മഞ്ഞുകാലത്ത് പകലിന്‍റെ ദൈര്‍ഘ്യം കുറയുന്നതോ സൂര്യപ്രകാശം കുറഞ്ഞിരിക്കുന്നതോ മൂലം ശരീരത്തിന്‍റെ ജൈവക്ലോക്കിന്‍റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നു. അതായത് സമയം, ഓരോ സമയത്തും ശരീരം ചെയ്യുന്ന കാര്യങ്ങള്‍ എന്നിവ മാറിമറിയുന്നു. ഇത് അധികവും വെളിച്ചവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍ തന്നെ മഞ്ഞുകാലത്തെ ‘ബ്ലൂസ്’ മറികടക്കാനുള്ള ഒറ്റമൂലി വെളിച്ചം […]
തേനിന്റെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍, പൊള്ളല്‍, കഫക്കെട്ട് മുതൽ വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് വരെ തേൻ ഉപയോഗിക്കുന്നു. എന്നാൽ ഇക്കാലത്ത് കലർപ്പൊന്നുമില്ലാത്ത നല്ല തേൻ കിട്ടാനും എളുപ്പമല്ല. അതുകൊണ്ട് തന്നെ കുറച്ചു ആണെങ്കിൽ പോലും മിക്ക വീടുകളിലും തേൻ സൂക്ഷിച്ചു വെക്കാറുണ്ട്. ഒരിക്കലും കേടു വരാത്ത ഭക്ഷണമായി തേനിനെ പറയാറുണ്ടെങ്കിലും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തേൻ എപ്രകാരം സൂക്ഷിക്കണമെന്ന് നോക്കാം >തേൻ സൂക്ഷിച്ചുവയ്ക്കുന്ന പാത്രം വളരെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ജാറിന് പകരം ചില്ലിന്‍റെ […]
നമുക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ശരീര വേദനയും സ്ഥിരമാണ്. പലർക്കും പലവിധത്തിലാണ് വേദനകൾ ഉണ്ടാകാറുള്ളത്. എന്നാൽ ശരീര വേദനകൾ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ പോയി ചികിത്സ നടത്തുന്നവർ ചുരുക്കമാണ്. ഒട്ടുമിക്ക ആളുകളും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന വേദന സംഹാരികളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വേദന സംഹാരികളിൽ മുൻപന്തിയിലാണ് മെഫ്റ്റാല്‍. ആര്‍ത്തവ വേദന, വാതരോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന എന്നിവയ്ക്കെല്ലാം വ്യാപകമായി മെഫ്റ്റാല്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ മെഫ്റ്റാലിന്റെ അമിതോപയോഗം ഗുരുതര പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാര്‍മക്കോപ്പിയ […]
© Copyright News4media 2024. Designed and Developed by Horizon Digital