ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഒരേ ഇരിപ്പുതുടരുന്നവരാണ് പലയാളുകളും. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കണമെന്ന് അറിഞ്ഞാലും ജോലിക്കിടെ അതിനുള്ള സമയംപോലും ചിലര്‍ നീക്കിവെക്കാറില്ല. ഫലമോ, ശരീരം പതിയെ രോഗങ്ങള്‍ക്ക് അടിമപ്പെടും. ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് തുല്യമാണെന്നും അതുതടയണമെന്നുമൊക്കെയുള്ള പഠനങ്ങള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ വെസ്റ്റേണ്‍ സ്‌കൂള്‍ ഓഫ് കിന്‍സിയോളജിയിലെ ഗവേഷകരും സമാനമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോലിസ്ഥലത്ത് ദീര്‍ഘസമയം ഇരിപ്പ് തുടരുന്നവരില്‍ ടൈപ് 2 ഡയബറ്റിസ്, കാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ട്രാന്‍സ്ലേഷണല്‍ ബിഹേവിയറല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് […]
കുറച്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം മെലിയും എന്ന കാരണത്താല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. സത്യത്തില്‍ ഇത് ശരീരത്തിന് ഗുണമല്ല, മറിച്ച് ദോഷം ചെയ്യുകയാണെന്ന് എത്രപേര്‍ക്കറിയാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്. ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്പോള്‍ ലഭിക്കാതെയാവും. ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായും വരുന്നു. എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ […]
ഉപ്പിന്റെ കൂടിയാല്‍ രുചിയെ മാത്രമല്ല ആരോ?ഗ്യത്തെയും സാരമായി ബാധിക്കും. ആഹാരത്തിന് രുചി വേണമെങ്കില്‍ ഉപ്പ് പ്രധാന ഘടകമാണ്. അത് മാത്രമല്ല ചിലതരം ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവില്‍ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താനും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടിയ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ആരോ?ഗ്യത്തിന് ദോഷം ചെയ്യും. വൃക്കകള്‍ ശരീരത്തില്‍ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന […]
മഴക്കാല രോഗങ്ങൾക്കൊപ്പം ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. പലപ്പോഴും രോഗം പിടിപെട്ടാൽ മറ്റുള്ളവരിലേക്കും അതിവേഗം ഇത് പടരുകയും ചെയ്യും. കൺജങ്റ്റിവൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണിൽ നിന്ന് തുടരെ വെള്ളം വരൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കണ്ണിന്റെ മുന്നിലുള്ള നേർത്ത പാടയായ കൺജങ്ടൈവയിൽ അണുബാധകൊണ്ടുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലർജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ […]
ലോകത്ത് വലുതും ചെറുതുമായി നിരവധി പഴങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമല്ലതാനും. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കഴിക്കാന്‍ സാധിക്കുന്നതും എന്നാല്‍ മനുഷ്യജീവന് അപകടകാരിയുമായ ചില പഴങ്ങളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒന്നാണ് കറുപ്പും പര്‍പ്പിള്‍ നിറത്തിലുള്ളതുമായ പോക്ക്‌ബെറി. അമേരിക്കന്‍ നാടുകളില്‍ വളരുന്ന ഈ സരസഫലങ്ങള്‍ പക്ഷികള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ മനുഷ്യന് നേരെ തിരിച്ചും. എട്ടടി വരെ വളരാന്‍ കഴിയുന്ന ചെടിയാണിത്. കണ്ടാല്‍ മുന്തിരി പോലെയുള്ള ഈ പഴം കഴിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കഠിനമായ വേദന, […]
കൈ വിരലുകളിലെ ഞൊട്ടയൊടിക്കുന്ന ശീലം ഒട്ടുമിക്കവർക്കും ഉണ്ട്. യാദൃശ്ചികമായി ചെയ്യുന്ന ഈ പ്രവൃത്തി ചിലരിൽ അമിതമായി കാണപ്പെടുന്നു. ചിലർ ഒരുപാട് ടെൻഷനിൽ ഇരിക്കുന്ന സമയത്താണ് ഞൊട്ട ഓടിക്കുക. ചിലർക്ക് ഇതൊരു രസമാണ്. എന്നാൽ ഞൊട്ടയൊടിക്കൽ ഇഷ്ടമില്ലാത്തവരുമുണ്ട്. ഇങ്ങനെ ചെയ്താൽ വിരലിലെ എല്ലുകൾ ഒടിയുമെന്ന് പറയുന്നവരും ചുരുക്കമല്ല. ഞൊട്ടയൊടിക്കൽ ശബ്ദം എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയാമോ? ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകള്‍ ചേരുന്നിടത്ത് ഒരു ഫ്‌ളൂയിഡ് കൂടിയുണ്ടാകും. സൈനോവില്‍ ഫ്‌ളൂയിഡ് എന്നാണ് ഇത് അറിയുന്നത്. ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. […]
ആരോഗ്യകരമായ ഭക്ഷണരീതി എന്നത് കൃത്യസമയത്തുള്ള ആഹാരം തന്നെയാണ്. സമയം തെറ്റിയുള്ള ഭക്ഷണക്രമം പല ജീവിതശൈലി രോഗങ്ങള്‍ക്കുമുള്ള കാരണമാകാം. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതല്‍ എന്നതുപോലെ തന്നെ വൈകീട്ട് കഴിക്കുന്ന ഭക്ഷണത്തിനും നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ കാണിക്കുന്ന ശ്രദ്ധ പലപ്പോഴും അത്താഴത്തിലേക്കെത്തുമ്പോള്‍ കാണിക്കാറില്ല. അതിന്റെ പ്രധാന കാരണം, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പുള്ള തളര്‍ച്ചയും ആ ദിവസത്തെ മുഴുവന്‍ ക്ഷീണവുമാകാം. എന്നാല്‍ വൈകുന്നേരങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശരീരത്തെ […]
പോഷകാഹാരങ്ങളുടെ പട്ടികയില്‍ നട്സിന്റെ സ്ഥാനം വലുതാണ് .. നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നതു തര്‍ക്കവുമില്ല . നട്സില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്നു .ചിലര്‍ കുറക്കുന്നു. എന്നാല്‍, പലപ്പോഴും നമ്മള്‍ ശരിയായ അളവില്‍ അല്ല കഴിക്കുന്നത്. പ്രോട്ടീന്‍ കൂടുമെങ്കിലും നട്സ് കഴിക്കേണ്ട അളവില്‍ കഴിച്ചില്ലെങ്കില്‍ ദോഷങ്ങള്‍ അനവധിയാണ്. അതില്‍ തന്നെ പലപ്പോഴും കൊളസ്ട്രോളും വണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത് എങ്ങിനെയെന്നും ശരിയായ അളവില്‍ നട്സ് എത്രത്തോളം കഴിക്കാം എന്നും നോക്കാം. […]
ഈ ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന് പറയാതെ വയ്യ .മൊബൈൽ ഫോൺ ഇല്ലാത്തൊരു ജീവിതം ഇന്ന് പലർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ആശയവിനിമയം എളുപ്പമാക്കാനും ജീവിതം സൗകര്യപ്രദമാക്കാനും മൊബൈൽ ഫോൺ സഹായിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ അമിതമായ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യനിലകളിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാം..അതായത് അമിതമായ ഫോൺ ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നമ്മളിൽ പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു . കൂടുതൽ […]
ഔഷധ സസ്യങ്ങളിൽ തുളസിയുടെ പ്രാധാന്യം വളരെ വലുതാണ്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി . ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്.ജലദോഷം, പനി,കഫക്കെട്ട്,ചുമ തുടങ്ങി നിരവധി രോഗങ്ങൾക്ക് തുളസിയില ആശ്വാസം നൽകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തുളസി ഉത്തമം ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും തുളസി ഉപയോഗിക്കും വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ചായയുണ്ടാക്കുമ്പോൾ ഒരു […]
© Copyright News4media 2024. Designed and Developed by Horizon Digital