ഇന്തൊനീഷ്യയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മാണമെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബെയ്‌സുമുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തും എന്നാണ് എംജിയില്‍നിന്ന് ലഭിക്കുന്ന വിവരം. ഡിസൈന്‍ ടാറ്റാ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ […]
പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബറില്‍ ചോക്കാട് കല്ലാമൂലയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനമോടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ കമ്പനി തുക നിഷേധിച്ചു. […]
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ പുറത്തിറക്കി പുണെ ആസ്ഥാനമായുള്ള ഫോഴ്സ് മോട്ടോഴ്സ്. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന എംയുവിക്ക് ഫോഴ്സ് സിറ്റിലൈന്‍ എന്നാണ് പേര്. ഫോഴ്സ് ട്രാക്സ് ക്രൂസര്‍ എംയുവി അടിസ്ഥാനമാക്കി നിര്‍മിച്ച ഈ വാഹനത്തിന്റെ വില 15.39 ലക്ഷം രൂപയാണ്. ഒറ്റനോട്ടത്തില്‍ പരിചിതമായ ഡിസൈനാണ് സിറ്റിലൈനിനുള്ളത്. ട്രാക്സ് പോലുള്ള ഫോഴ്സിന്റെ വാഹനങ്ങളോടുള്ള സാമ്യതയാണ് ഈ പരിചയഭാവത്തിന് പിന്നില്‍. മുന്‍ ഗ്രില്ലുകള്‍ ദീര്‍ഘചതുരാകൃതിയിലുള്ളതാണ്. ട്രാക്സ് ക്രൂസറിലേതു പോലുള്ള ചതുരാകൃതിയിലുള്ള ഹാലോജന്‍ ഹെഡ്ലാംപുകളാണ് സിറ്റിലൈന് നല്‍കിയിരിക്കുന്നത്. 5.1 മീറ്റര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital