News4media TOP NEWS
ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ് ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം

News

News4media

അമ്മയേയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിൻറെ മൃതദേഹം കുറച്ചകലെയുള്ള കെട്ടിടത്തിൽ

വാരാണസിയിൽ നാല് പേരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നീതുവിൻ്റെ ഭർത്താവായ രാജേന്ദ്ര ഗുപ്ത വീട്ടിൽ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ മൃതദേഹം വീട്ടിൽ നിന്നും കുറച്ചകലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയതാണെന്നാണ്പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. വാരാണസിയിലെ […]

November 6, 2024
News4media

നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സം​ഗത്തിനിരയായത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായ ആശുപത്രി ഡയറക്ടറെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വിശ​ദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. പീഡനത്തിനിരയായ നഴ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സം​ഗം ചെയ്തത്. പീഡനത്തിന് മുമ്പ് യുവതിക്ക് […]

November 5, 2024
News4media

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ ലോട്ടറിയെടുത്തു ; യുവാവിന്റെ ​ജീവിതം മാറി

ഉച്ചഭക്ഷണം എടുക്കാൻ മറന്നത് യുവാവിന്റെ ​ജീവിതം മാറ്റി മറിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് കടയിൽ പോയപ്പോഴാണ് ഒരു ലോട്ടറി എടുത്തേക്കാം എന്നു വിചാരിച്ചത്.മിസോറി ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഇയാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നുപോയി. ഭാര്യ വിളിച്ച് ഓർമ്മിപ്പിച്ചപ്പോഴാണ് താൻ ഉച്ചഭക്ഷണം എടുത്തില്ലല്ലോ എന്ന് ഇയാൾ ഓർക്കുന്നത്. പിന്നാലെ ​ഗ്രോസറി ഷോപ്പിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു. ആ സമയത്താണ് ലോട്ടറി എടുത്തുനോക്കാം എന്ന് തീരുമാനിക്കുന്നത്. എന്നാൽ, സ്ക്രാച്ച് ​ഗെയിം തനിക്ക് […]

November 4, 2024
News4media

വിമാനത്തിൽ കയറുന്നതിനിടെ പരിശോധന ; സാറ്റലൈറ്റ് ഫോൺ കണ്ടെത്തി

ചെന്നൈയിലെത്തിയ യുഎസ് പൗരൻ സിം​ഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ പരിശോധന നടത്തി. സാറ്റലൈറ്റ് ഫോൺ കണ്ടെത്തി. ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന55കാരനായ ഡേവിഡ് എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത വിവരം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ട്. ഡേവിഡ് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുഎസിൽ നിന്ന് ദില്ലിയിൽ എത്തിയപ്പോഴോ അവിടെ നിന്ന് ആൻഡമാൻ ദ്വീപിലേക്ക് […]

News4media

14-കാരന്റെ വയറ്റിലുണ്ടായിരുന്നത് 65 വസ്തുക്കൾ; കുടലിലെ അണുബാധ ; ദാരുണാന്ത്യം

14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ 65 വസ്തുക്കൾ നീക്കം ചെയ്തു. ബാറ്ററികൾ, റേസർ ബ്ലേഡുകൾ, ചങ്ങല, സ്‌ക്രൂ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്‌തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശർമ്മ എന്ന 14-കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിരവധി ആശുപത്രികളിൽ കാണിച്ചശേഷമാണ് ആദിത്യ ശർമ്മയുടെ മാതാപിതാക്കൾ സഫ്ദാർജംഗ് ആശുപത്രിയിൽ എത്തിയത്. കുടലിലുണ്ടായ […]

November 3, 2024
News4media

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നു ; കേരളത്തിൽ 200 രൂപ സർവീസ് ചാർജ്‌

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. പക്ഷേ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 ആക്കിയത്. കാർഡ് അച്ചടിക്കുന്നവകയിൽ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്. 60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണംചെയ്യുന്നതിൽ വീഴ്ചപറ്റി. കാർഡ് […]

News4media

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് കപ്പൽ യാത്ര; ഇനി മുതൽ ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം കപ്പൽ സർവീസ് നടത്താൻ തീരുമാനമായി. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചിരുന്നു. സെപ്റ്റംബർ […]

News4media

നിലവാരമുള്ളതായിരിക്കുമ്പോൾ മാത്രമാണ് ജീവൻ രക്ഷിക്കുന്നത് ; 162 ഹെൽമറ്റ് നിർമാണ കമ്പനികൾ കേന്ദ്രസർക്കാർ നിരോധിച്ചു

റോഡ് സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പ്രത്യേക പ്രചാരണം ആരംഭിച്ചു. ഈ പ്രചാരണത്തിന് കീഴിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ഹെൽമെറ്റുകൾ ഉൾപ്പെടുത്തി. ഇതിന്‍റെ ഭാഗമായി അനധികൃതമായി ഹെൽമറ്റ് നിർമിക്കുന്ന 162 കമ്പനികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ കണക്കിലെടുത്ത് 162 ഹെൽമറ്റ് നിർമാണ കമ്പനികളെ കേന്ദ്രസർക്കാർ നിരോധിച്ചു. ഈ കമ്പനികൾ ബിഎസ്ഐയുടെ (ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സ് ഇന്ത്യ) മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഹെൽമറ്റ് നിർമ്മിക്കുന്നത്. ഇതോടെ കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുത്തത്. റോഡ് സുരക്ഷയും വിപണിയിൽ ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളുടെ ഒഴുക്കും സംബന്ധിച്ച […]

November 1, 2024
News4media

ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഈ ഉത്സവത്തിൽ ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം ആശംസിച്ചു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തുകയും സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. […]

October 31, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]