News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
October 14, 2023

ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്നതാണ് കഴുത്തിലെ കറുപ്പ് നിറം. പലരും ഇതുമൂലം വിഷമം അനുഭവിക്കുന്നവരാണ്. ഇത് മാറ്റാൻ പലതരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിച്ചിട്ടും ഫലം കാണാത്തവരാണ് ഭൂരിപക്ഷം. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്കുള്ള പ്രതിവിധി നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

1.പഴം അരച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.

2.തൈരിൽ റവ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.

3.രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ ചെയ്യുന്നത് നല്ലതാണ്.

4.രണ്ട്​ ടീസ് സ്​പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക.

5.ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

6.രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.

Read Also:ചെരുപ്പിലും അന്തസ് കുറക്കാതെ അംബാനിയുടെ മരുമകൾ : വില ചിന്തിക്കുന്നതിലുമപ്പുറം

Related Articles
News4media
  • Life style
  • News
  • News4 Special

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്...

News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

News4media
  • International
  • Life style

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള...

News4media
  • Life style
  • Top News

ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്...

News4media
  • Life style

കേടായെന്ന് കരുതി കളയാൻ നിൽക്കേണ്ട; അടുക്കള ഇനി പഴയ കുക്കർ ഭരിക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

News4media
  • Life style

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

News4media
  • Life style

മദ്യപിക്കണമെന്നില്ല; ഫാറ്റി ലിവറിനു വേറെയുമുണ്ട് കാരണങ്ങൾ

News4media
  • Life style

അലസതയോട് നോ പറയാം; വിന്‍റര്‍ ബ്ലൂസിനു പരിഹാരങ്ങൾ ഏറെയാണ്

News4media
  • Life style

വൃക്കയിലെ കല്ലുകൾ തടയാൻ ഈ ഭക്ഷണങ്ങൾ മതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]