ദുബായ്: റേസിങ് പരിശീലനത്തിനിടെ നടൻ അജിത് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിൽ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.(Actor Ajith’s car met with an accident)
അജിത്ത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം അപകടത്തിൽ അജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസങ്ങൾക്ക് മുൻപ് ‘അജിത് കുമാര്‍ റേസിങ്’ എന്ന പേരില്‍ നടൻ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് നടന്റെ ടീം അംഗങ്ങള്‍.