മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് ഒരു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ തുകയായ 39.5 ലക്ഷം രൂപ നാളിതുവരെയായിട്ടും ബോട്ട് നിർമിച്ച കമ്പനിക്ക് നൽകിട്ടില്ല. Safety boat service suspended in Mullaperiyar, stranded
ഇക്കാരണത്താൽ സമയബന്ധിതമായ സർവീസിങ് നടത്താൻ കമ്പനി തയ്യാറാ യില്ല. ഇതോടെ പുതിയ ബോട്ട് കരയ്ക്കായി.
മുല്ലപ്പെരിയാറിലേക്ക് പോലീസിന് പോകാൻ മുമ്പ് രണ്ട് ബോട്ട് ഉണ്ടായിരുന്നു. അതിലൊന്ന് തകരാറിലായി. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരു ബോട്ടിൽ സുരക്ഷാപ്രശ്നം കാരണം ഒമ്പതുപേർക്കേ അനുമതി നൽകിയിട്ടുള്ളു. ഇത് കണ ക്കിലെടുത്താണ് സർക്കാർ പോ ലീസിന് മുല്ലപ്പെരിയാർ സുരക്ഷാ ജോലിക്കായി സ്പീഡ് ബോട്ട് വാങ്ങാൻ അനുമതി നൽകിയത്.
ടെൻഡർ വിളിച്ച് പൂനെ ആസ്ഥാനമായ സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
15 പേർക്കുള്ള ബോട്ട് നിർമിക്കാനാണ് നിർദേശം നൽകിയത്. 2024 ഏപ്രിലിൽ ബോട്ട്തേക്കടിയിലെത്തിച്ചു. ആറുമാസത്തോളം ഈ ബോട്ട് തേക്കടി തടാകത്തിൻ്റെ തീരത്തുകിടന്നു. 2024 ഒക്ടോബർ നാലിന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു.
25 മിനിറ്റിനുള്ളിൽ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെത്തുന്ന സർവീസ് പോലീസ് ഉദ്യോഗസ്ഥർക്ക് ഉപകാരപ്പെട്ടു. 20 മണിക്കൂർ യാത്ര നടത്തി കഴിഞ്ഞാൽ ബോട്ട് സർവീസിങ് നടത്തണ മെന്നാണ് കമ്പനിയു ടെ നിർദേശം.
ഇത്രയും യാത്ര നടത്തിയ തിനാൽ നവംബറിൽ ബോട്ട് സർവീസിങ് നടത്തണ മെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർക്ക് കത്ത് നൽകിയപ്പോഴാണ് ഇതുവരെയായിട്ടും ബോട്ടിൻ്റെ തുക നൽകിയിട്ടില്ലെന്ന കാര്യം പോലീസിലെ ഉന്നത ഉദ്യോഗസ്ഥർപോലും അറിയുന്നത്.
ബോട്ടിന്റെ നിർമാണത്തുകയായ 39.5 ലക്ഷം രൂപ അനുവദിക്കണമെന്നും അതിനുശേഷം മാത്രമേ സർവീസിങ് നടത്തുവെന്നും സ്വന്തം നിലയിൽ ചെയ്യുന്ന സർവീസിൽ കമ്പനിക്ക് ഉത്തരാവദിത്വം ഉണ്ടായിരി ക്കുന്നതല്ലെന്നും കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കമ്പനി അധികൃതർ കത്തയിച്ചിട്ടുണ്ട്.
ഇപ്പോൾ ഡ്യൂട്ടിയിലുള്ളവർക്ക് എന്തെങ്കിലും അസുഖമോ അടി യന്തര സാഹചര്യമോ ഉണ്ടായാൽ വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറിലെത്തണം. അല്ലെങ്കിൽ ഏറെസമയം എടുത്ത് പഴയബോട്ടിൽ തേക്കടി യിലെത്തണം. സ്പീഡ് ബോട്ട് സം ബന്ധിച്ച കാര്യങ്ങൾ പോലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.