തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു ശേഷമാണ് നാട്ടുകാർ അറിയുന്നത്.(young man got stuck in a cliff in Varkala)
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ പിന്നാലെ ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിനിലിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്.
വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് താഴെ കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കിലാണ് ബിനിൽ ഇറങ്ങിയത്. ഇവിടെ വെച്ച് ചൂണ്ടിയിടുന്നതിനിടയിൽ പാറയിടുക്കിൽ കാല്‍ കുടുങ്ങുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ട വിനോദ സഞ്ചാരികള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ നോക്കിയെങ്കിലും പാറകൾ ഇളകി വീണതിനെ തുടർന്നാണ് ഫയർഫോഴ്‌സിന്റെ അറിയിച്ചത്.