News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

കോട്ടയം ഭരണങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ പുതിയ കള്ളുഷാപ്പ്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ

കോട്ടയം ഭരണങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ പുതിയ കള്ളുഷാപ്പ്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ
July 4, 2024

ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം.നേരത്തെ ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ കള്ള് ഷാപ്പാണ് രണ്ടു വർഷത്തിനുശേഷം തിരികെയെത്തിയത്. ജനങ്ങൾ സംഘടിച്ചതോടെ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. (New toddy shop in Kottayam Bharanganam settlement: Locals won’t allow it under any circumstances)

ഭരണങ്ങാനം പഞ്ചായത്ത് ഒമ്പതാം വാർഡിൽ അയ്യമ്പാറയിലാണ് ജനവാസ കേന്ദ്രത്തിൽ റോഡിനോട് ചേർന്ന് കള്ള് ഷാപ്പ് ആരംഭിക്കുന്നത്. 2022-ൽ പച്ചക്കറി കട തുടങ്ങാൻ എന്ന വ്യാജേന ലൈസൻസ് എടുത്ത ശേഷം കള്ളുഷാപ്പ് ലൈസൻസിനുള്ള നീക്കം നടത്തിയതോടെയാണ് അന്ന് ജനങ്ങൾ സംഘടിച്ചത്.

ചുറ്റും വീടുകളും സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്ന സ്ഥലവുമായ ഇവിടെ കള്ള് ഷാപ്പ് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. 50 മീറ്റർ പോലും അകലെ അല്ലാതെയാണ് സ്ഥലത്തെ അംഗൻവാടി ഉള്ളത്. പ്രതിഷേധവും പരാതികളും ശക്തമായതോടെ ഷാപ്പ് ഇവിടെ ആരംഭിക്കാനാകാതെ പോവുകയായിരുന്നു

ഒരു റബ്ബർ തോട്ടത്തിലേക്ക് മാറ്റി കച്ചവടം ആരംഭിച്ചു എങ്കിലും ഇവിടെ കച്ചവടം കുറവാണെന്ന് പേരിലാണ് ഇപ്പോൾ പഴയ സ്ഥലത്തേക്ക് തന്നെ തിരികെ എത്തിയിരിക്കുന്നത് . ആവശ്യമായ ലൈസൻസ് നേടിയാണ് ഷാപ്പ് തുടങ്ങുന്നത് എന്നാണ് ഉടമയുടെ വാദം. 4 മണിയോടെ ഇവിടെ കള്ള് എത്തിച്ചു എന്ന വാർത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങൾ ഒന്നാകെ സംഘടിക്കുകയായിരുന്നു.

വ്യാഴാഴ്ച മുതൽ കള്ള് വില്പന ആരംഭിക്കാൻ ആണ് നീക്കമെങ്കിൽ തടയാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. ചുറ്റും വീടുകളും ബസ്റ്റോപ്പും സമീപത്ത് അംഗൻവാടിയും ഉള്ളത് പരിഗണിക്കാതെ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം ഉയരുകയാണ്. ഷാപ്പ് നടത്താൻ ആവശ്യമായ രേഖകൾ ഉണ്ടെന്നും ജനങ്ങൾ നിയമപരമായി നീങ്ങണമെന്നുമാണ് പോലീസിന്റെ നിലപാട്.

Related Articles
News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • Top News

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]