ടോക്കിയോ: ജപ്പാനില്‍ വിമാനക്കമ്പനിക്കു സംഭവിച്ച പിഴവില്‍ 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് (എഎന്‍എ) ആണ് ജക്കാര്‍ത്തയില്‍ നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.
ഒരു യാത്രക്കാരന്‍ ജക്കാര്‍ത്തയില്‍ നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര െചയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയില്‍ ഈ ടിക്കറ്റുകള്‍ക്ക് 6.8 ലക്ഷം മുതല്‍ 8.5 ലക്ഷം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്.
അതേസമയം, എയര്‍ലൈനിന്റെ വിയറ്റ്‌നാം വെബ്‌സൈറ്റില്‍ കറന്‍സി കൈമാറ്റം നടത്തിയപ്പോള്‍ മൂല്യനിര്‍ണയത്തില്‍ വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എത്ര യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാന്‍ കമ്പനി തയാറായില്ല.