രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു.അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്തും ക്രിക്കറ്റ് താരം ഏറ്റുവാങ്ങി .റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോണിക്ക് അക്ഷതം കൈമാറിയത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കർമ്മവീർ സിങ്ങിന്റെ സാന്നിധ്യത്തിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോനിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.ദിവസങ്ങൾക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്ത് കൈമാറിയിരുന്നു.ധോണിയെയും സച്ചിനെയും കൂടാതെ നീരജ് ചോപ്ര, പിവി സിന്ധു തുടങ്ങിയ നിരവധി അന്താരാഷ്‌ട്ര അത്‌ലറ്റുകളേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു .അതിഥികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.ഉദ്ഘാടന ദിവസം അതിഥികൾക്ക് പ്രസാദമായി മൊത്തിച്ചൂർ ലഡുവും വിതരണം ചെയ്യും.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കും.വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും.പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു നിൽക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകൾ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ജനുവരി 18ന് വിഗ്രഹം എത്തിക്കും.
രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ഏകദേശം 150-200 കിലോഗ്രാം ഭാരമുണ്ട് വിഗ്രഹത്തിന്. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പുരോഹിതരുടെ സംഘത്തെ നയിക്കുന്നത് വാരണാസിയിലെ വേദ പണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതാണ്.പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതൻ മഹന്ത് നൃത്യഗോപാൽദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ഉണ്ടാകും. ജനുവരി 23 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.
Read Also : ‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ വരേണ്ട’; എംടിയെ വിമർശിച്ച് ജി സുധാകരൻ