News4media TOP NEWS
ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍

ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്

ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്
December 29, 2023

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയ് വാഹനത്തിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിൽ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ് . ആരാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്. വിജയിയും തന്റെ പ്രതിസന്ധിയിൽ താങ്ങായി, സിനിമയിൽ തനിക്കൊരു സ്ഥാനം നേടി തന്ന വിജയകാന്തിനെ കാണാൻ എത്തിയിരുന്നു. വിജയ്കാന്തിന് അന്തിമോപചാരം അർപ്പിക്കവേ വികാരാധീനനായി വിതുമ്പുകയായിരുന്നു നടൻ. എന്നാൽ ഇതിന് പിന്നാലെയുണ്ടായ ചെരുപ്പേറ് വിജയ് ആരാധകരേയും വിജയ്കാന്തിൻറെ ആരാധകരെയും ഒരുപോലെ രോഷം കൊള്ളിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്ത സിനിമകളിലധികവും. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീർപ്പ്’ എന്ന ചിത്രം പരാജയമാതിനെ തുടർന്ന് വിജയകാന്ത് ആണ് പിന്നീട് വിജയ്യെ സിനിമ മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തിയത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്നും പിന്നീട് വിജയ്യുടെ അച്ഛനായ ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെയാണ് അന്ന് വിജയകാന്ത് അഭിനിയിച്ചത്.

Read Also :2023 ൽ കേരളം കടന്ന് പോയ നിർണായ നിമിഷങ്ങൾ അറിയാം

Related Articles
News4media
  • Kerala
  • News
  • Top News

ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

News4media
  • Kerala
  • News
  • Top News

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹ...

News4media
  • Kerala
  • News

കരുതൽ തടങ്കലിൽ നിന്നും  പുറത്തിറങ്ങിയത് അടുത്തിടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വ...

News4media
  • Kerala
  • News
  • Top News

പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

News4media
  • Top News

പൗരത്വ ഭേദഗതി നിയമം നാട്ടിലെ സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പാക്കരുത്; നടൻ വിജയ്

News4media
  • News
  • Top News

ആരാധകർക്ക് ഉപദേശവുമായി വിജയ്

News4media
  • Entertainment

ലിയോ തകരുമോ ? ട്വിറ്ററിലെ നെ​ഗറ്റീവ് പ്രചാരണത്തിന് പിന്നിലെന്ത്?

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital