ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന് ജോഷിയും ഒന്നിക്കുന്ന റാമ്പാന്‍ സിനിമയുടെ മോഷന്പോസ്റ്റര് പുറത്തിറങ്ങി. മുണ്ട് മടക്കിയുടുത്ത് ഇരുകയ്യില്‍ ആയുധങ്ങളേന്തി കാറിന് മുകളില്‍ പിന്തിരിഞ്ഞ് നില്ക്കുന്ന നായകന് മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതാകട്ടെ നടന് ചെമ്പന്‍ വിനോദും.
ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് ചിത്രത്തിന്റെ പൂജാചടങ്ങില്‍ വെച്ച് ചെമ്പന്‍വിനോദ് പറഞ്ഞിരുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമ കൂടിയാണിത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തുന്നത് നടി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ്. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം.
എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹിറ്റ് സംവിധായകനാണ് ജോഷി. മോഹന്‍ലാലിനെ നായകനാക്കി ജോഷി ചെയ്ത സിനിമകളൊക്കെത്തന്നെയും സൂപ്പര്‍ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സമീര്‍ താഹിറാണ് ഛായാ?ഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മസ്ഹര്‍ ഹംസയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. റോണക്സ് സേവ്യറാണ് മേക്കപ്പ്. ചെമ്പന്‍ വിനോദ്, ഐന്സ്റ്റീന് സാക് പോള്‍, ഷൈലേഷ് ആര് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.