News4media TOP NEWS
ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും

പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം

പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം
October 27, 2023

അനില സി എസ്

പ്രീതിപ്പെടുത്താത്ത ഭാഷയും മുഖത്തടിച്ചതു പോലെയുള്ള മറുപടിയും, അതാണ് വിനായകൻ. മാധ്യമങ്ങൾക്ക് പോലും പിടികൊടുക്കാത്ത നടൻ, കൊടുക്കുന്ന ഓരോ മറുപടികളും വഴി വെക്കുന്നത് വലിയ ചർച്ചകൾക്കാണ്. കമ്മട്ടിപാടത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമപ്രവർത്തകർ വിനായകന്റെ വീട്ടിലെത്തി. അമ്മയുടെ വായിൽ ജിലേബി വച്ചു കൊടുക്കു, ഞങ്ങളത് പകർത്തട്ടെ എന്നു പറഞ്ഞ അവരോട്, ഉപ്പിലാത്ത വീട്ടിലേക്കു ജിലേബിയും വാങ്ങിക്കൊണ്ടു വരരുതെന്നായിരുന്നു മറുപടി. തുറന്നു പറച്ചിലുകൾക്കും ആർക്കും വഴങ്ങാത്ത പ്രകൃതത്തിനും വിനായകൻ നേരിടുന്ന വംശീയാധിക്ഷേപം ചെറുതൊന്നുമല്ല. വിനായകന്റെ നിറവും രൂപവും പരിഹാസങ്ങൾക്ക് ഇട വരുത്താത്ത സന്ദർഭങ്ങൾ ഇല്ലെന്ന് വേണം പറയാം.

വിനായകനും കഥാപാത്രങ്ങളും

വിനായകന്റെ കഥാപാത്രങ്ങളിൽ മിക്കതും ക്വട്ടേഷൻ അംഗമോ ചുരുങ്ങിയ ഭാഗങ്ങളിൽ വന്നു പോകുന്നതോ ആയിരിക്കും. ഒരുപക്ഷേ കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ഈ കഥാപാത്രങ്ങളായി മുന്നോട്ട് പോകുമായിരുന്നെന്ന് താരം പറഞ്ഞിരുന്നു. സിനിമയോടുള്ള അമിതാവേശം മൂലം അഭിനയ രംഗത്തേക്ക് കടന്നു വന്നയാളല്ല അദ്ദേഹം. 1994–95 കാലത്ത് സിനിമയിലേക്ക് കടന്നു വരുമ്പോൾ ഭക്ഷണത്തിനുള്ള വക കണ്ടെത്തൽ മാത്രമായിരുന്നു ഉദ്ദേശം. സംവിധായകൻ തമ്പി കണ്ണന്താനമാണ് ചലച്ചിത്ര ലോകത്തേക്കുള്ള വാതിൽ വിനായകന് തുറന്നു നൽകിയത്. പിന്നീട് തുടരെ തുടരെ സിനിമകളുടെ ഘോഷമായിരുന്നു. പൊതുവെയുള്ള സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് വിനായകൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നപ്പോൾ മുഖം തിരിച്ചവരാണ് മിക്കവരും. ഗ്ലാമർ സങ്കൽപങ്ങൾക്ക് വിപരീതമായുള്ള രംഗപ്രവേശനം വിനായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. വെളുത്തു തുടുത്ത നടന്മാർക്കിടയിൽ കറുത്ത് മെലിഞ്ഞ വിനായകനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.

അഭിനയിച്ച സിനിമകളിലെല്ലാം നായകനെക്കാൾ കൈയ്യടി വാങ്ങുന്ന താരമായി വിനായകൻ മാറി കഴിഞ്ഞു. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും കാലമെത്ര കഴിഞ്ഞാലും ഓർത്തു വെക്കും. ജയിലറിലെ വർമ്മൻ എന്ന കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത കുറച്ചൊന്നുമല്ല. നായകനായ രജനികാന്തിനോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലനായി താരം തിളങ്ങി. വർമൻ, ഏറ്റവും ശക്തവും വ്യത്യസ്തവുമായ വില്ലൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വർമ്മൻ ഈ തലത്തിലേക്കെത്താൻ കാരണം രജിനികാന്ത് ആണെന്നും വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം കഥാപാത്രം ഹിറ്റായെന്നും താരം പറഞ്ഞിരുന്നു. ‘മനസിലായോ സാറേ…’ എന്ന ഡയലോഗ് പകർന്ന ഓളം ചെറുതല്ല.

1995ൽ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ വിനായകന്റെ വളർച്ച വളരെ പതിയെയായിരുന്നു. എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസിലെ മൊന്ത എന്ന നെഗറ്റീവ് കഥാപാത്രമാണ് വിനായകനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. പിന്നീട് വന്ന സിനിമകളിൽ സ്ഥിരം ക്വട്ടേഷൻ ടീമുകളിലെ അംഗമായി വിനായകൻ ഒതുങ്ങി. എന്നാൽ ബാച്ച്ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, ആട് , കലി തുടങ്ങിയ ചിത്രങ്ങൾ നടന് കൂടുതൽ സ്വീകാര്യത നൽകുകയാണ് ചെയ്തത്. തുടർന്ന് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ വിനായകൻ മലയാള സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ചു. ഏറ്റവുമൊടുവിൽ ചിയാൻ വിക്രമിനൊപ്പം ധ്രുവനച്ചത്തിരത്തിലും തകർക്കാനുള്ള ഒരുക്കത്തിലാണ് വിനായകൻ.

വിവാദങ്ങൾ വിട്ടൊഴിയാത്ത വിനായകൻ

തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ കത്തി കയറുമ്പോളും വിനായകന്റെ വിവാദങ്ങൾക്ക് അറുതിയില്ല. തുടരെയുള്ള വിവാദങ്ങൾ താരത്തിന്റെ പ്രശസ്തിക്ക് മേൽ ചെറുതായെങ്കിലും കരിനിഴൽ വീഴ്ത്തുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നടന്റെ പരാമർശം കൊളുത്തി വിട്ടത് ചെറിയ ബോംബ് ഒന്നുമായിരുന്നില്ല. അന്ന് താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുകൂലിച്ചവരും ചുരുക്കമല്ല. ഇഷ്ടമില്ലാത്തതിനോട് മുഖം തിരിക്കുമ്പോൾ വിനായകന് ലഭിക്കുന്നത് ദളിതൻ, പിന്നോക്കക്കാരൻ, സഖാവ് തുടങ്ങിയ വിശേഷങ്ങളാണ്. സിനിമാപ്രമോഷനുകളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മറുപടികളും നിരവധി തവണ സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനായകൻ അറസ്റ്റിലായപ്പോഴും ആവേശം സമൂഹ മാധ്യമങ്ങൾക്ക് തന്നെയാണ്.

വീട്ടില്‍ കയറി വന്ന സ്ത്രീ ആരായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും ഐ.ഡി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ലെന്നും വിനായകന്‍ പറയുമ്പോള്‍ ‘നിന്നെ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ നീയാരാടാ’ എന്നാണ് പോലീസുകാരന്റെ ചോദ്യം. അതിന് സാറെന്തിനാണ് ഒച്ചയെടുക്കുന്നതെന്നും താന്‍ കാര്യം പറയുവല്ലേ എന്നും വിനായകന്‍ തിരിച്ചു ചോദിക്കുന്നു. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയെയോ അവരുടെ അണികളെയോ അല്ലെങ്കിൽ താരപദവിയുടെ തലക്കനമോ വിനായകൻ ഉപയോഗിച്ചിട്ടില്ല. മറിച്ച് ഒരു ഒരു പൗരന്റെ ശബ്ദം മാത്രമായിരുന്നു അത്. ഭരണഘടന അനുശാസിക്കുന്ന അവകാശമേ വിനായകനും ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ വിനായകന് പകരം മറ്റേതെങ്കിലും ഒരു താരമോ അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരോ ആണെങ്കിൽ പോലീസുകാരുടെ രീതി ഇങ്ങനെ ആയിരിക്കുമോ എന്നതാണ് ചോദ്യം. താരങ്ങൾ പ്രതികളായ കുറ്റകൃത്യങ്ങളോടുള്ള സമീപനത്തിൽ നിന്ന് തന്നെ ഉത്തരവും വ്യക്തമാണ്. കാലമെത്ര കഴിഞ്ഞാലും പുരോഗമനവാദികൾ ഘോരഘോരം പ്രസംഗിച്ചാലും ഇവിടെ പ്രത്യേകിച്ച് മാറ്റമൊന്നും വരാൻ പോകുന്നില്ല. ജാതി- വർഗ്ഗ- വർണ്ണ വ്യത്യാസങ്ങളുടെ ചേരിതിരിവുകൾ അന്ധകാര സമൂഹത്തിൽ തുടർന്നുകൊണ്ടിരിക്കും.

സമൂഹത്തിലെ ശരികൾ പലതും വിനായകന് തെറ്റാണ്. ഓൺ സ്ക്രീനിലെ വിനായകൻ അല്ല ഓഫ് സ്ക്രീനിൽ. തനിക്ക് ഇഷ്ടപ്പെടാത്ത, ചിന്തകളോട് യോജിക്കാത്ത എന്തിനോടും വിനായകൻ പ്രതികരിക്കും. അതും രൂക്ഷമായി തന്നെ. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാക്ക് പോലും വിനായകനിൽ നിന്നും കേൾക്കാൻ കഴിയില്ല. മറിച്ച് ഓരോ വിഷയത്തിലും അദ്ദേഹത്തിന്റേതായ ശരികളുണ്ട്. അത് വിനായകൻ വിളിച്ചു പറയുകയും ചെയ്യും. നേരിടുന്ന സൈബർ ആക്രമണങ്ങൾക്ക് കാരണം തന്റെ ജാതിയും നിറവുമാണെന്നും എന്ത് ചെയ്താലും താൻ പുറകിലേക്ക് പോകില്ലെന്നും വിനായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. കരിയറിലെ മികച്ച വേഷങ്ങൾക്ക് വേണ്ടിയും നില നിൽപ്പിനു വേണ്ടിയും താരങ്ങൾ തത്രപ്പെടുന്ന കാലത്ത് അവരിൽ നിന്നും വ്യത്യസ്തനായി മാറുകയാണ് വിനായകൻ.

Read Also:റിവ്യൂ ബോംബിങ്ങിനിടെ ക്രിസ്മസ്, ന്യൂയര്‍ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങുന്നത് ആട് 3 ഉള്‍പ്പടെ അന്‍പതോളം ചിത്രങ്ങള്‍

Related Articles
News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • Entertainment
  • Kerala

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്ര...

News4media
  • Entertainment

പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർ...

News4media
  • Entertainment
  • Featured News
  • Kerala
  • News

ആക്ഷൻ ത്രില്ലർ ‘ടിക്കി ടാക്ക’ അടുത്ത വർഷം തിയേറ്ററിലേക്ക് ; നായകനായി ആസിഫ് അലി

News4media
  • India
  • News
  • Top News

‘ഞാൻ കലൈഞ്ജറുടെ ചെറുമകൻ, പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു’; സനാതന ധര്‍മ്മ വിവാദത്തില്...

News4media
  • India
  • News
  • Top News

സ്പെയിനിന്റെ ദേശീയപതാക, കേരള സർക്കാരിന്റെ ചിഹ്നം; ടിവികെ പതാകയെ ചൊല്ലി വൻ വിവാദം, കമ്മിഷണർക്ക് പരാതി

News4media
  • India
  • News
  • Top News

ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള കരുതല്‍ മാത്രം; വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്

News4media
  • Entertainment

‘ഭഗവാനെ കാണാൻ വന്നതാ, മാറി നില്ലെടോ..’ ക്ഷേത്രത്തിൽ പ്രവേശനം വിലക്കിയതിൽ തർക്കിച്ച് നടൻ ...

News4media
  • Entertainment

അന്നപൂരണി വിവാദം ; ഒടുവിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

News4media
  • Entertainment

ധന്യ എന്ന നാട്ടിൻ പുറത്തുകാരി നവ്യാനായർ ആയ കഥ : സംവിധായകൻ സിബി മലയിൽ

News4media
  • Entertainment

വിക്രമിന്റെ അടുത്ത സൂപ്പർ ഹിറ്റ് : ധ്രുവനച്ചത്തിരം ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ ; സ്റ്റൈലിഷ് വില്ലന...

News4media
  • Entertainment
  • Kerala
  • News

വിനായകനും വിവാദങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]