News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

ഇസ്രയേലിൽ രഹസ്യ സന്ദർശനം നടത്തി അമേരിക്കൻ സൈനീക മേധാവി. ബുധനാഴ്ച്ച പ്രസിഡന്റ് ജോ ബേഡൻ എത്തുന്നതിന് മുമ്പുള്ള സന്ദർശനം ദുരൂഹം. ​​ഹമാസിന് പിന്തുണയുമായി മലേഷ്യ.

ഇസ്രയേലിൽ രഹസ്യ സന്ദർശനം നടത്തി അമേരിക്കൻ സൈനീക മേധാവി. ബുധനാഴ്ച്ച പ്രസിഡന്റ് ജോ ബേഡൻ എത്തുന്നതിന് മുമ്പുള്ള സന്ദർശനം ദുരൂഹം. ​​ഹമാസിന് പിന്തുണയുമായി മലേഷ്യ.
October 17, 2023

ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – പാലസ്തീൻ പോരാട്ടത്തിൽ സാധാരണക്കാർ ഇരകളാകുന്നത് കുറയ്ക്കാൻ വേണ്ടിയാണ് പ്രസിഡന്റ് ജോ ബേഡന്റെ ഇസ്രയേൽ സന്ദർശനം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണമാണിത്. ഇസ്രയേൽ യുദ്ധടാങ്കറുകൾ പാലസ്തീനിലേയ്ക്ക് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമെന്ന നിർണായക സമയത്താണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. അമേരിക്ക പുറത്ത് പറയുന്നതിനപ്പുറം മറ്റ് രണ്ട് ലക്ഷ്യങ്ങൾ കൂടി ജോ ബേഡന്റെ സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്രമേഖലയിലെ വിദ​ഗദ്ധർ ചൂണ്ടികാട്ടുന്നത്. പ്രഥമ ദൗത്യം പേരാട്ടത്തിൽ ഇസ്രയേലിനെ തണുപ്പിക്കുക എന്നത് തന്നെയാണ്. ഇതിനായി ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ പൗരൻമാരായ ബന്ദികളെ മോചിപ്പിക്കാൻ അമേരിക്ക ശ്രമിക്കും. രണ്ടാമത്തെ ലക്ഷ്യം രാഷ്ട്രിയമാണ്. ഇറാൻ നേതൃത്വം നൽകുന്ന അറബ് ലോകം പൂർണമായും പാലസ്തീനൊപ്പമാണ്. നയതന്ത്രമേഖലയിൽ അമേരിക്കയ്ക്ക് എതിരെ നിൽക്കുന്ന ചൈന,റഷ്യ എന്നിവരുടെ സഹായം അറബ് രാജ്യങ്ങൾ രഹസ്യമായി തേടിയിട്ടുണ്ട്. ഉക്രെയിൻ‌ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യ ഏഷ്യൻ രാജ്യങ്ങളിലെ ശക്തരുടെ ആവിശ്യം തള്ളി കളയില്ല. അങ്ങനെയെങ്കിൽ അറബ് മേഖലയിൽ ചൈനയുടേയും റഷ്യയുടേയും സ്വാധീനം വർദ്ധിക്കും. ഇത് തടയാൻ കൂടിയാണ് ജോ ബേഡന്റെ സന്ദർശനം. അതേ സമയം പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനീക മേധാവി മൈക്കൽ കുരില ഇസ്രയേലിൽ എത്തി. രഹസ്യമായി എത്തിയ മൈക്കൻ ഇസ്രയേലിന്റെ സൈനീക മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഹമാസിന് മലേഷ്യൻ പിന്തുണ

ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന് പിന്തുണയുമായി കൂടുതൽ അറബ് രാഷ്ട്രങ്ങൾ രം​ഗത്ത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനീഫുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ​ഗാസയിൽ കുടുങ്ങിയവരെ സംരക്ഷിക്കാൻ എത്രയും വേ​ഗം ഈജിപ്ത് വഴിയുള്ള പാലസ്തീൻ അതിർത്തിയായ റഫാഹ് തുറക്കണമെന്ന് അദേഹം ആവിശ്യപ്പെട്ടു. പാലസ്തീനെ നാമവേശമാക്കാനാണ് ഇസ്രയേൽ ശ്രമം. അടിയന്തരമായി വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് മലേഷ്യ ആവിശ്യപ്പെട്ടു.
​ഗാസയിൽ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമം ഇന്നലേയും വിജയിച്ചില്ല. ഈജിപ്ത്ത് – പാലസ്തീൻ അതിർത്തിയായ റാഫാഹ് അതിർത്തി ​ഗേറ്റ് തുറക്കാനുള്ള ശ്രമം ഇസ്രയേൽ നീക്കത്തിൽ പരാജയപ്പെട്ടു. ഇസ്രയേൽ വ്യോമസേന അതിർത്തി ​ഗേറ്റിന് സമീപം ബോംബിങ്ങ് നടത്തി. നിരവധി ട്രക്കുകൾ ​ഗാസയിലേയ്ക്ക് കടക്കാൻ അനുമതി കാത്ത് ഇസ്രയേലിൽ കാത്തുകെട്ടി കിടക്കുന്നു.

 

Read Also: ദയനീയം ഈ ദൃശ്യങ്ങൾ: പുറത്ത് പുഞ്ചിരിച്ച് ഐസ് ക്രീം നുണയുന്ന കുട്ടികൾ, ഉള്ളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹം; ഐസ്ക്രീം പെട്ടികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട ഗതികേടിൽ ഗാസ

Related Articles
News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • Kerala
  • News

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ...

News4media
  • International
  • News

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാ...

News4media
  • International
  • News4 Special

ന്യൂജെൻ കുട്ടികൾക്കായി ഇതാ ഒരു വിശുദ്ധൻ ! കാർലോ അക്യൂട്ടീനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർ...

News4media
  • International
  • Top News

അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]