News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

ഉപമുഖ്യമന്ത്രിയെ ജയിലിൽ അടച്ചത് രണ്ട് മിനിറ്റിൽ പൊളിയുന്ന കേസിൽ. സുപ്രീംകോടതി വിമർശിച്ചിട്ടും ഇഡി റെയ്ഡ് തുടരുന്നത് പ്രതിപക്ഷപാർട്ടികളുടെ ഫണ്ട് തകർക്കാൻ.

ഉപമുഖ്യമന്ത്രിയെ ജയിലിൽ അടച്ചത് രണ്ട് മിനിറ്റിൽ പൊളിയുന്ന കേസിൽ. സുപ്രീംകോടതി വിമർശിച്ചിട്ടും ഇഡി റെയ്ഡ് തുടരുന്നത് പ്രതിപക്ഷപാർട്ടികളുടെ ഫണ്ട് തകർക്കാൻ.
October 6, 2023

ന്യൂസ് ഡസ്ക്ക്: രണ്ട് തവണ തുടർച്ചയായി ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ മൂന്നാം ഊഴത്തിനായി കാത്തിരിക്കുന്നു. സംഘപരിവാർ സംഘടനകളുടെ മോശം പ്രതിശ്ചായ, വിലകയറ്റം , ദാരിദ്രം , തൊഴിൽ ഇല്ലായ്മ തുടങ്ങിയവ സർക്കാരിനെ വേട്ടയാടുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ജനസമ്മിതിയിലാണ് പ്രതീക്ഷ. 2014 , 2019 ലോകസഭ തിരഞ്ഞെടുപ്പുകളെ നേരിട്ട അതേ രീതി. പക്ഷെ ഇത്തവണ പ്രതിപക്ഷനിരയിൽ മാറ്റങ്ങളുണ്ട്. ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രീതിയിൽ കാര്യങ്ങൾ എത്തിക്കാൻ 28 പ്രതിപക്ഷപാർട്ടികൾക്ക് കഴിഞ്ഞു. ഇന്ത്യാ മുന്നണി എന്ന പേര് പോലും സജീവ ചർച്ചാവിഷയമാക്കാനും ബിജെപിയെ ആ കുരുക്കിൽ വീഴ്ത്താനും കഴിഞ്ഞിട്ടുണ്ട്. ഇത് പ്രതിരോധിക്കാൻ പുതിയ മാർ​ഗങ്ങൾ അവലബിക്കേണ്ട അവസ്ഥയിലാണ് സംഘപരിവാർ. രാഷ്ട്രിയം വിശകലനം ചെയ്യുന്നവർ എപ്പോഴും ചൂണ്ടികാണിക്കുന്ന ഒരു കാര്യമുണ്ട് , കണക്കുകളുടെ കളിയാണ് തിരഞ്ഞെടുപ്പ്. ബിജെപിയ്ക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച 2019ലെ തിരഞ്ഞെടുപ്പിൽ പോലും ആകെ പോൾ ചെയ്ത വോട്ടിന്റെ 36 ശതമാനം മാത്രമേ ബിജെപിയ്ക്ക് ലഭിച്ചുള്ളു. ബാക്കിയുള്ള 64 ശതമാനം വോട്ടുകൾ വിവിധ പ്രതിപക്ഷ പാർട്ടികൾക്കായി ഭിന്നിച്ച് പോയി. ഭൂരിപക്ഷം വോട്ടർമാരെയും ഒരു കുടക്കീഴിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല. അധികാരത്തിനായി കടിപിടി കൂടുന്ന ചെറുപാർട്ടികൾ ഒന്നിക്കാതിരിക്കേണ്ടത് എൻഡിഎ മുന്നണിയുടെ ആവിശ്യമായിരുന്നു. അതിനായി സമയാസമയങ്ങളിൽ തന്ത്രങ്ങൾ മെനഞ്ഞ് സംസ്ഥാന പാർട്ടികളെ ആശയകുഴപ്പത്തിലാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ ആദായനികുതി വകുപ്പ് റെയ്ഡ് എന്നാണ് പ്രധാന ആരോപണം. സിബിഐ, എൻഫോഴ്സ്മെന്റ് തുടങ്ങി ക്രിമിനൽ കേസ് എടുക്കാൻ കഴിയുന്ന അന്വേഷണ ഏജൻസികളേക്കാൾ ആദായനികുതി വകുപ്പാണ് ഇപ്പോഴത്തെ റെയ്ഡുകളിൽ ഭൂരിപക്ഷവും നടത്തുന്നത്. സാമ്പത്തിക കേസുകൾ മാത്രം അന്വേഷിക്കാൻ നിയമപരമായി നിയോ​ഗിക്കപ്പെട്ട ആദായനികുതി വകുപ്പ് രാഷ്ട്രിയ റെയ്ഡുകളിൽ സജീവമായത് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്.

ആദായനികുതി റെയ്ഡിലും പ്രകടമാകുന്ന തന്ത്രം

രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡ് ശ്രദ്ധിച്ചാൽ മനസിലാകും. തന്ത്രപരമാണ് എല്ലാം. ബിജെപി രാഷ്ട്രിയത്തെ എതിർക്കുന്ന മാധ്യമങ്ങളെയാണ് ആദ്യ ദിവസം ലക്ഷ്യമിട്ടത്. രണ്ടാമത്തെ ദിവസം പ്രതിപക്ഷപാർട്ടികളുടെ പ്രധാനപ്പെട്ട ഫണ്ട് റെയ്സർമാരുടെ വസതികളും ഓഫീസുകളും പരിശോധനയ്ക്ക് വിധേയമാക്കി. ആദായനികുതി പരിശോധനയിൽ സാമ്പത്തികമാണ് പരിശോധിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഫ്രീസ് ചെയ്യാൻ നിയമപരമായി ആദായനികുതി വകുപ്പിന് കഴിയും. സ്വാഭാവികമായും ഇ.ഡി. റെയ്ഡ് നടന്നാൽ മാസങ്ങളോളും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ ഉദ്യോ​ഗസ്ഥരുടെ കൈവശമാകും. മറ്റേതെങ്കിലും സാമ്പത്തിക സ്ത്രോതസ് ഉണ്ടെങ്കിൽ അതും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് പരിശോധിക്കാം. ഇതൊരിക്കലും കോടതി തടയില്ല. കേസ് എല്ലാ പൂർത്തിയായ ശേഷം മാത്രമേ ആരോപണവിധേയർക്ക് സ്വതന്തമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയു.
ആദായനികുതി ഇപ്പോൾ പരിശോധന നടത്തുന്നത് പ്രതിപക്ഷപാർട്ടികളുടെ സാമ്പത്തിക ഇടപാട് നടത്തുന്നവരിലാണ്. അത് വഴി ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ദൈനംദിന ചിലവുകൾ പോലും നടത്താൻ കഴിയാത്ത വിധം പ്രതിപക്ഷപാർട്ടികൾ നിഷ്ക്രിയരാകും. തെലങ്കാന ഭരിക്കുന്ന ബി.ആർ.എസുമായി ബന്ധപ്പെട്ട നാൽപതോളം സ്ഥലങ്ങളിലാണ് വ്യാഴാഴ്ച്ച പരിശോധന നടന്നത്. ബി.ആർ.എസ് സ്ഥാപകനും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖരറാവുവിന്റെ ഉറ്റ അനുയായും എം.എൽ.എയുമായ മ​ഗന്തി ​ഗോപിനാഥിന്റെ എല്ലാ അക്കൗണ്ടുകളും ഫ്രീസ് ചെയ്തിട്ടുണ്ട്. ബി.ആർൽഎസിന്റെ വലിയ സാമ്പത്തിക സ്ത്രോതസാണ് മ​ഗന്തി. നിരവധി ചിട്ടികമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും ഉള്ള മ​ഗന്തിയെ ലക്ഷ്യമിടുന്നത് വഴി ബി.ആർ.എസിന്റെ സാമ്പത്തിക ഇടപാടുകൾ തകർക്കുകയാണ് ലക്ഷ്യം. കർണാടകയിൽ കോൺ​ഗ്രസ് നേതാവ് ആർ.എം. മഞ്ജുനാഥ് ​ഗൗഡയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന. കേരള – കർണാടക അതിർത്തി പങ്കിടുന്ന ശിവമോ​ഗ ജില്ലയിലെ ഏറ്റവും വലിയ സഹകരണബാങ്ക് ചെയർമാനാണ് മഞ്ജുനാഥ്. കഴിഞ്ഞ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വലിയ സാമ്പത്തിക സഹായം ശിവമോ​ഗയിൽ നിന്നും ലഭിച്ചത് മഞ്ജുനാഥ് വഴിയാണ്. ഇത് തന്നെയാണ് റെയ്ഡിന് കാരണമെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവമോ​ഗയിൽ നിന്നും കോൺ​ഗ്രസിന് വേണ്ടി പണമൊഴുകരുത്. തമിഴ്നാട്ടിനും പശ്ചിമബം​ഗാളിലും അതാത് ഭരണകക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാനായിരുന്നു ഇഡിയുടെ തിരക്കെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

രണ്ട് മിനിറ്റിൽ തകരുന്ന കേസ്

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മൂന്ന് മാസമായി തിഹാർ ജയിലിലാണ്. ദില്ലി സർക്കാരിന്റെ മദ്യനയകേസ് അഴിമതിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ സുപ്രീംകോടതിയ്ക്ക് പോലും ഈ കേസ് തട്ടിപ്പാണെന്ന് പരോക്ഷമായി പറയേണ്ടി വന്നിരിക്കുന്നു. വാദമാരംഭിച്ചാൽ വെറും രണ്ട് മിനിറ്റിൽ തകരുന്ന കേസ് എന്നാണ് സുപ്രീംകോടതി ബഞ്ച് ചൂണ്ടികാട്ടിയത്. ചരിത്രത്തിലാദ്യമായിരിക്കും അന്വേഷണ ഏജൻസികൾക്ക് ഇങ്ങനെയൊരു നാണകേട് കേൾക്കേണ്ടി വരുന്നത്.

 

Read Also :അഖില്‍ സജീവിനെ തേനിയില്‍ നിന്നും തന്ത്രപരമായി വളഞ്ഞിട്ട് പിടിച്ച് പോലീസ്. ആഴ്ച്ചകളായി സര്‍ക്കാരിനെ വട്ടംചുറ്റിക്കുന്ന കേസിലെ പ്രതിയില്‍ നിന്നും കിട്ടാനുള്ളത് മന്ത്രിമാരുമായുള്ള ബന്ധം.ചാനലുകളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്ന സജീവിനെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചിട്ടും ആരും അറിഞ്ഞില്ല.

Related Articles
News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • Kerala
  • News

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]