News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

അനന്ത്‌നാഗ് :തീവ്രവാദിക്കുള്ള തിരച്ചിൽ ആറാം ദിവസം

അനന്ത്‌നാഗ് :തീവ്രവാദിക്കുള്ള തിരച്ചിൽ  ആറാം ദിവസം
September 18, 2023

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആറാം ദിവസവും തുടരുന്നു. ഗാരോൾ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ ബുധനാഴ്ച ആരംഭിച്ച ശ്രമമാണ് നടക്കുന്നത് . കനത്ത ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.

ഏഴ് മണിക്കൂർ ചെങ്കുത്തായ മലനിരകയറിയാലാണ് ഭീകരർ ഒളിച്ചിരിക്കുന്ന ഗാരോൾ വനത്തിലെ മലയിടുക്കിലുള്ള ഗുഹയ്ക്ക് സമീപമെത്താൻ സേനയ്ക്ക് സാധിക്കുക.തിനിടെ ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഒരു ഭീകരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ഭീകരന്റേതാണ് എന്ന് തിരിച്ചറിഞ്ഞത് ..
സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയവരെ വെറുതെവിടില്ലെന്ന് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതോടെ ഭീകരർ ഒളിച്ചിരുന്ന വനമേഖലയിൽ തീ പടർന്നെങ്കിലും കനത്ത മഴയിൽ തീയണഞ്ഞതായാണ്‌ റിപ്പോർട്ട്‌. മികച്ച പരിശീലനം ലഭിച്ച ഭീകരർ കാട്ടിലും ഉയർന്ന മേഖലയിലുമുള്ള യുദ്ധത്തിൽ വിദഗ്‌ധരാണെന്ന്‌ സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തോടൊപ്പം സിആർപിഎഫും കശ്‌മീർ പൊലീസും മേഖലയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

കരസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ചിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിടെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സൈനികർക്ക് പരുക്കേറ്റിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോർട്ടുണ്ട്.

Read Also : ലഹരിയിൽ മയങ്ങിപ്പോയ യുവത്വം

Related Articles
News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • Kerala
  • News
  • Top News

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു, ഇനി ചുമതല സംസ്ഥാന സേനകൾക്ക്

News4media
  • India
  • News
  • Top News

കുവൈറ്റ് തീപ്പിടുത്തം; ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ

News4media
  • Cricket
  • Sports
  • Top News

ടി20 ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്

News4media
  • India
  • News
  • Top News

ഉഷ്ണതരംഗം തുടരും; ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

News4media
  • India
  • News

പുഞ്ചിന് പഞ്ച് നടപടി; ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റ‍ഡിലെടുത്ത് സൈന്യം

News4media
  • India
  • News
  • Top News

പൂഞ്ച് ആക്രമണം; 15 പേർ കസ്റ്റഡിയിൽ

News4media
  • India
  • News

അനന്ത്നാഗ് ഏറ്റുമുട്ടൽ: ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെടുത്തു : ഏഴാം ദിവസത്തിലേക്ക്

News4media
  • Kerala
  • News

അനന്ത്നാഗിൽ ഭീകരർക്കായി നാലാം ദിവസവും തിരച്ചിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]