ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തുടര്‍നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയെങ്കിലും മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ലക്ഷദ്വീപ് പാഠം ഉള്‍ക്കൊണ്ട് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി 11ന് ലക്ഷദ്വീപില്‍ മുഹമ്മദ് ഫൈസല്‍ എംപിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജനുവരി 18ന് ഇറക്കിയ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു.