ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങളുമായി വിദേശത്തെ ആദ്യ അഭ്യാസ പറക്കലിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഫ്രാന്‍സിലെ മോണ്ട് ഡി മാര്‍സാന്‍ സൈനിക താവളത്തിലാണ് അഭ്യാസം നടക്കുന്നത്. ഏപ്രില്‍ 17 മുതല്‍ മെയ് 5 വരെയാണ് അഭ്യാസം നടക്കുക. വ്യോമസേനയിലെ 165 ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് ഇന്ത്യയില്‍ നിന്നും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
വ്യോമാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്ന് നാല് റാഫേല്‍ ജെറ്റുകള്‍, രണ്ട് സി -17 വിമാനങ്ങള്‍, രണ്ട് ഐഎല്‍-78 മിഡ് എയര്‍ ക്രാഫ്റ്റുകളും ഫ്രാന്‍സിലേക്ക് തിരിക്കും. റാഫേല്‍ ജെറ്റുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വിദേശ അഭ്യാസമാണിത്. അഭ്യാസത്തിനായി ഇന്ത്യന്‍ വ്യോമസേനാ സംഘം ഇന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടും.
ഇന്ത്യന്‍ വ്യോമസേന, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയ്ക്ക് പുറമേ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബ്രിട്ടന്‍, സ്പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വോ്യമസേനകളും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും.