News4media TOP NEWS
പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ, സംഭവം കോഴിക്കോട് കുറ്റ്യാടിയില്‍

പിസ്ത കഴിച്ചാല്‍ കുടവയര്‍ കുറയ്ക്കാം

പിസ്ത കഴിച്ചാല്‍  കുടവയര്‍ കുറയ്ക്കാം
April 13, 2023

പതിവായി പിസ്ത കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫുഡ് ഡാറ്റ സെന്‍ട്രലിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ഔണ്‍സ് പിസ്തയില്‍ 163 കാലറി, 5 ഗ്രാം പ്രോട്ടീന്‍, 13 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. ഇത്രയും കൊഴുപ്പും കാലറിയും കഴിച്ചാല്‍ എങ്ങനെ ഭാരം കുറയും എന്നാണോ? പിസ്തയിലടങ്ങിയ കാലറിയും കൊഴുപ്പും ശരീരത്തിനാവശ്യമുള്ളവയാണ്. പിസ്തയില്‍ ആരോഗ്യകരമായ അപൂരിതകൊഴുപ്പ് ആണ് ഉള്ളത്. കാലറിയോടൊപ്പം പ്രോട്ടീനും ഫൈബറും പിസ്തയിലുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, അരവണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറച്ച് കുടവയര്‍ കുറയ്ക്കാനും പിസ്ത സഹായിക്കുമെന്ന് പഠനം പറയുന്നു. പഠനത്തിനായി ആളുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. പിസ്ത അടങ്ങിയ ഭക്ഷണവും പിസ്ത ഇല്ലാത്ത ഭക്ഷണവും രണ്ടു കൂട്ടര്‍ക്കും നല്‍കി. പിസ്ത ഗ്രൂപ്പിലുള്ളവരുടെ അരവണ്ണം കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞതായി കണ്ടു. ഇതു മാത്രമല്ല, ആകെ കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറഞ്ഞു. കൂടാതെ അഡിപ്പോനെക്റ്റിന്‍ ലെവല്‍ കൂടുകയും ചെയ്തു.

 

പിസ്തയുടെ ആരോഗ്യ ഗുണങ്ങള്‍

പിസ്തയില്‍ ഫൈബര്‍ (നാരുകള്‍) ധാരാളമുണ്ട്. ഇത് ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഈ ഫൈബറില്‍ ഉദരാരോഗ്യമേകുന്ന നല്ല ബാക്ടീരിയകളും ഉണ്ട്.
ന്മധാതുക്കള്‍, നാരുകള്‍, പ്രോട്ടീന്‍, അപൂരിതകൊഴുപ്പ് ഇവ പിസ്തയില്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

 

ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നു

രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും (ഗ്ലൈസെമിക് ഇന്‍ഡക്‌സ്) അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തക്കുഴലുകളുടെ വഴക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും

 

Related Articles
News4media
  • Health
  • News
  • Top News

അല്‍ഷിമേഴ്‌സ് രോഗികൾക്ക് ആശ്വാസമായി പുതിയ മരുന്ന് എത്തുന്നു ! ദിവസം ഒറ്റ ഗുളിക കൊണ്ട് രോഗം നിയന്ത്രി...

News4media
  • Health
  • News4 Special

കുത്തിവെയ്പ്പും സൂചിയും പേടിയാണോ…? ഇതാ സന്തോഷവാർത്ത: സൂചിയില്ലാത്ത സിറിഞ്ച് കണ്ടെത്തി: ഒരു തരിപോലും ...

News4media
  • Health
  • International
  • News

ഡിംഗ ഡിംഗ, രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നു; ഉഗാണ്ടയിൽ പടർന്നു പിടിച്ച് വിചിത്ര രോ​ഗം; രോ​​ഗം ബാധിച്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital