ആലപ്പുഴ: യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2017 ഒക്ടോബറിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനു പൊലീസിന്റെ മര്‍ദനമേറ്റത്.
യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ പോയ അരുണ്‍, ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് അരുണിന്റെ പരാതി. അന്നു സിഐ ആയിരുന്ന ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം പിടിച്ചു ഞെരിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. മറ്റു പൊലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിക്കുകയും നടുവിന് പരിക്കേല്‍പ്പിക്കുകയും െചയ്തു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് അരുണ്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അരുണിന്റെ മൊഴി രേഖപ്പെടുത്തിയ കമ്മിഷന്‍, പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞമാസം നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.