News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

എസ്.ഐ ആനന്ദ് നാരായണനായി ടൊവിനോ

എസ്.ഐ ആനന്ദ് നാരായണനായി ടൊവിനോ
April 14, 2023

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ടൊവിനോ തോമസ് – ഡാര്‍വിന്‍ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം. ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് ഈ സിനിമയുടെ അവതരണം. ഈ ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗണ്‍ഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിട്ടുണ്ട്.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ളതാണ്. കല്‍ക്കി, എസ്ര സിനിമകള്‍ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്.
എന്നാല്‍ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.
സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ചായാഗ്രഹണം ഗൗതം ശങ്കര്‍ (തങ്കം ഫെയിം ), എഡിറ്റിംഗ് സൈജു ശ്രീ ധര്‍, കലാ സംവിധാനം ദിലീപ് നാഥ്. മേക്കപ്പ്. സജീകാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.,പി ആര്‍ ഓ ശബരി, മാര്‍ക്കറ്റിങ് സ്‌നേക്ക്പ്ലാന്റ്.

Related Articles
News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

News4media
  • Entertainment
  • Top News

‘കടവുളെ…അജിത്തേ എന്ന് വിളിക്കരുത്, കെ അജിത്ത് എന്ന് മതി’; മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന്...

News4media
  • Entertainment
  • Top News

ഗോൾഡൻ ഗ്ലോബിലേക്ക് ചുവടു വെച്ച് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ചരിത്രം കുറിച്ച് പായല്‍ കപാഡി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]