News4media TOP NEWS
03.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി ശബരിമലയിൽ എക്സൈസിന്റെ കർശന പരിശോധന; ഇതുവരെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ ഹൈഡ്രോളിക് തകരാര്‍: കരിപ്പൂർ വിമാനത്താവളത്തിൽ എമര്‍ജന്‍സി ലാൻഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം

ആര്യയുടെ അരങ്ങേറ്റത്തിന് സാക്ഷിയായി നടി ജോമോള്‍

May 30, 2023

മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ നടി ജോമോളിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോള്‍ എത്തിയത്.

അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് വീഡിയോ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വിഡിയോയില്‍ കാണാം.

അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു.

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ജോമോള്‍ അഥവാ ഗൗരി. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാര്‍ച്ചയായി സ്‌ക്രീനിലെത്തിയ ജോമോള്‍ പിന്നീട് നായികാ വേഷത്തിലുമെത്തി. നിറം, ദീപസ്‌കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ ശ്രദ്ധ നേടിയത്. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കരവും ജോമോള്‍ സ്വന്തമാക്കി.

2002 ലാണ് ജോമോള്‍ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോള്‍ ഗൗരിയെന്ന് പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്. ആര്യ, ആര്‍ജ.

അഭിനയത്തില്‍ അത്ര സജീവമല്ല ജോമോളിപ്പോള്‍. എന്നാല്‍ സിനിമാമേഖലയില്‍ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്‌ടൈറ്റിലിങ്ങിലാണ് ജോമോള്‍ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം ‘ജാനകി ജാനേ’യിലൂടെയാണ് ജോമോള്‍ ഈ രംഗത്തേയ്ക്ക് ചുവടുവച്ചത്.

 

Related Articles
News4media
  • Entertainment

ട്വിസ്റ്റും ടേണും സസ്പെൻസും നിറഞ്ഞ സിനിമ; മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ; ടെക്നിക...

News4media
  • Entertainment
  • News

കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം; ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ഒരുമ്പെട്ടവൻ നാളെ ...

News4media
  • Entertainment

ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട്…2025ലും ഫിറ്റ്‍നസിന്റെ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital