News4media TOP NEWS
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക്

അരിക്കൊമ്പാ..നീ ഇതെവിടെയാണ്?

അരിക്കൊമ്പാ..നീ ഇതെവിടെയാണ്?
May 3, 2023

കുമളി: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തി. ആനയെ ഇറക്കിവിട്ട സന്യാസിയോടയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്നാട് വനമേഖലയില്‍ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്‌നലിന്റെ അര്‍ഥം.
സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

 

Related Articles
News4media
  • Kerala
  • News
  • Top News

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ്

News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]