News4media TOP NEWS
പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
April 22, 2023

 

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ബി.വി.ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാല്‍, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.
അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ‘ഇത് കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണ്’ എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. പരാതി കേള്‍ക്കാന്‍ വേദിയൊരുക്കുന്നതിന് പകരം പീഡനം ആരോപിച്ച യുവതിയെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.
അങ്കിതയുടെ പരാതി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടിയെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അസം ഘടകം അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

 

 

 

Related Articles
News4media
  • India
  • News
  • Top News

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രത...

News4media
  • Kerala
  • News

മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത...

News4media
  • Kerala
  • News

എളുപ്പ വഴിയിൽ കയറാൻ നോക്കിയ ബസ് റോഡരികിലെ കാനയിൽ വീണു; അപകടം ചന്തിരൂരിൽ

News4media
  • India
  • News
  • Top News

വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില...

News4media
  • India
  • News
  • Top News

‘ഒറ്റ മണിക്കൂർ തരും, അതിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ…’ അപവാദപ്രചരണം നടത്തിയവർക്കെതിര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]