മകള്‍ ഇസയ്‌ക്കൊപ്പം സാഹസിക യാത്ര നടത്തി നടന്‍ ടൊവിനോ തോമസ്. ഏറെ സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്രയ്ക്കാണ് ടൊവിനോയ്‌ക്കൊപ്പം മകളും കൂടിയത്. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയില്‍ കാണാം. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോള്‍.
”സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈന്‍… ഇസ ജനിച്ചപ്പോള്‍ അവളെ ആദ്യമായി ചേര്‍ത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോല്‍പ്പിക്കുകയാണ്.”-യാത്രയുടെ വീഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.