കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിൽ തുടരുന്നത്.(Young man in critical condition after eating beef laced with rat poison)
സംഭവത്തിൽ സുഹൃത്തിനെതിരെ പൊലീസ് എടുത്തിട്ടുണ്ട്. വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നിധീഷും മഹേഷും ഒപ്പമിരുന്ന് മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. എന്നാൽ ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിച്ചു.
എന്നാൽ ഇതിന് പിന്നാലെ നിധീഷിന്റെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.