കൊച്ചി: കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയുടെ കാലിന് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു.(Woman trapped under ksrtc bus)
ഇതോടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.