കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു പരിക്കേറ്റ എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി ഭദ്രമെന്ന് ഡോക്ടർമാർ. എംഎൽഎയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. പരസഹായത്തോടെ നടക്കാനാരംഭിച്ചെന്നും ഏറെ നേരം സംസാരിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചു.(Uma thomas MLA shifted from ICU to ward)
അതേസമയം തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ നിലവിൽ സന്ദർശകരെ അനുവദിക്കില്ല. ഫിസിയോതെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാവും ഇനി ആരംഭിക്കുക. അപകടത്തെ തുടർന്ന് പതിനൊന്ന് ദിവസമാണ് ഉമാ തോമസിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.