News4media TOP NEWS
രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ; സംഭവം ഇന്നലെ രാത്രി തൃശൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി; രണ്ടുമാസം പഴക്കം ‘ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും കിട്ടാത്ത എന്തു നീതിയാണ് പ്രതീക്ഷിക്കേണ്ടത്’ ? ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ

കരുൺ നായരുടെ കഴിവും സഞ്ജുവിന്റെ ഫോമും കണ്ടില്ലെന്ന് തോന്നുന്നു; ചാംപ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കരുൺ നായരുടെ കഴിവും സഞ്ജുവിന്റെ ഫോമും കണ്ടില്ലെന്ന് തോന്നുന്നു; ചാംപ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
January 18, 2025

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കും ഉള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ക്യാപ്ടൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

രോഹിത് ശർമ്മ തന്നെയാണ് ക്യാപ്റ്റൻ. പേസർ ബുംറയ്ക്ക് പകരം ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ്, സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന കരുൺ നായരും മലയാളി സഞ്ജു സാംസണും ടീമിൽ ഇടംനേടിയില്ല.

പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം തുടങ്ങുന്നത്. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും യുഎഇയാണ് വേദിയാകുന്നത്.

ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. 12 ലീഗ് മത്സരങ്ങൾക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാൽ ദുബായ് തന്നെ ഗ്രാൻഡ് ഫിനാലെയ്ക്കും വേദിയാകും.

ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറ ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംപിടിക്കുമോ എന്ന് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബുംറയെ ടീമിൽ ഉൾപ്പെടുത്തിയത് ആരാധകർക്ക് ആശ്വാസമായി.

Related Articles
News4media
  • Football
  • Sports

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം തേ​ടി ​മ​ഞ്ഞ​പ്പ​ട ഇ​ന്നി​റ​ങ്ങും; എതിരാളികൾ സ​മ​നി​ല​ക​ളു​ടെ നി​ർ​ഭാ​...

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

News4media
  • Football
  • Sports

ലയണല്‍ മെസിയും സംഘവും ഒക്ടോബര്‍ 25 ന് കേരളത്തിൽ എത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ, സംവാദം; ആവേശത്തിൽ ഫുട...

News4media
  • Cricket
  • Sports

ഇതെന്താ മൊത്തം ഇന്ത്യാക്കാരാണല്ലോ? അമേരിക്കക്കാർ ആരുമില്ലേ? ഇന്ത്യയുടെ ബി ടീമാണോ? അണ്ടർ 19 വനിതാ ട്വ...

News4media
  • Cricket
  • Kerala
  • Sports

വിജയ് ഹസാരെ ട്രോഫി; ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു ഇമെയിൽ അയച്ച് സഞ്ജു സാംസൺ; മൈന്റ് ചെയ്...

News4media
  • Cricket
  • International
  • Sports
  • Top News

പിഴവുകളുടെ ആകെത്തുക; ഓസ്ട്രേലിയയ്‌ക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം: പരമ്...

News4media
  • Cricket
  • India
  • News
  • Sports
  • Top News

ഒടുവിൽ ഉറപ്പിച്ചു: ചാമ്പ്യന്‍സ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ: മത്സരങ്ങള്‍ നിഷ്പ...

© Copyright News4media 2024. Designed and Developed by Horizon Digital