News4media TOP NEWS
“ഹണി റോസിനെ മോശമാക്കി ഞാൻ പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം”: രാഹുൽ ഈശ്വർ ‘ബിപിക്കുള്ള ​ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ ; തിരുവനന്തപുരത്ത് അച്ഛനെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി മകൻ; ശേഷം സ്ലാബ് കൊണ്ട് മൂടി കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി ലഭിക്കില്ല; ഈ സ്ഥലങ്ങളിൽ വിതരണം നിർത്താനൊരുങ്ങി കമ്പനി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം, ബാധിക്കുക ഈ സർവീസുകളെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം, ബാധിക്കുക ഈ സർവീസുകളെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം, ബാധിക്കുക ഈ സർവീസുകളെ
January 11, 2025

തിരുവനന്തപുരം: സാങ്കേതിക ജോലികളെ തുടർന്ന് തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി റെയിൽവേ അറിയിച്ചു. ഇതേ തുടർന്ന് 18, 25 ദിവസങ്ങളിൽ എറണാകുളം ജംക്‌ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.(Technical work; railway announces train cancellations)

> ജനുവരി 19നു റദ്ദാക്കിയ ട്രെയിനുകൾ: ഷൊർണൂർ– എറണാകുളം ജംക്‌ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06439), കോട്ടയം– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06434).

>18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ– ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ് നടത്തുക. തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംക്‌ഷൻ വരെയാകും സ‍ർവീസ്. കാരയ്ക്കൽ– എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര– ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ് ഉണ്ടാകുക.

>19, 26 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ –ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്ന് സർവീസ് തുടങ്ങും. എറണാകുളം– കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്നു രാവിലെ 7.16നു സർവീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസ് നടത്തില്ല.

ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംക്‌ഷനിൽ നിന്നു രാവിലെ 5.20ന് പുറപ്പെടും. എറണാകുളം ജംക്‌ഷൻ– കാരയ്ക്കൽ എക്സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക. ഗുരുവായൂർ– മധുര ജംക്‌ഷൻ എക്സ്പ്രസ് (16328) ആലുവയിൽ നിന്നു രാവിലെ 7.24നു പുറപ്പെടും.

Related Articles
News4media
  • Kerala
  • News

പാട്ടിന്റെ പൗർണമിച്ചന്ദ്രനുറങ്ങി; പി.ജയചന്ദ്രന് യാത്രാമൊഴി; തൊഴുകൈകളോടെ കേരളം; കണ്ണീർപ്രണാമമർപ്പിച്ച...

News4media
  • Kerala
  • News

പകൽ സമയത്ത് കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടുവെയ്ക്കും, പുലർച്ചയോടെ മോഷണം; മുൻ ജയിൽ ഡിഐജിയുടെ...

News4media
  • Kerala
  • News

അ​മ്മു സ​ജീ​വി​ന്റെ മ​ര​ണം; ഡോ​ക്ട​ർമാ​ർക്കും ജീ​വ​ന​ക്കാ​ർക്കു​മെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്

News4media
  • Kerala
  • Top News

“ഹണി റോസിനെ മോശമാക്കി ഞാൻ പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലി...

News4media
  • Kerala
  • News
  • Top News

‘ബിപിക്കുള്ള ​ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ ; തിരുവനന്തപുരത്ത് അച്ഛനെ ആഗ്രഹപ്രകാരം ‘സമാ...

News4media
  • Kerala
  • News
  • Top News

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി ലഭിക്കില്ല; ഈ സ്ഥലങ്ങളിൽ വിതരണം നിർത്താനൊരുങ്ങി കമ്പനി

News4media
  • Kerala
  • News
  • Top News

സ്വർണ അമ്പും വില്ലും, രണ്ട് വെള്ളി ആനകൾ; അയ്യപ്പന് കാണിക്ക സമർപ്പിച്ച് വ്യവസായി

News4media
  • News4 Special
  • Top News

11.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ പീഡനം; 10 പേർകൂടി കസ്റ്റഡിയിൽ, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • India
  • News
  • Top News

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ;...

News4media
  • Kerala
  • News
  • Top News

ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരം; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്...

News4media
  • Kerala
  • News
  • Top News

യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്...

© Copyright News4media 2024. Designed and Developed by Horizon Digital