തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന്റെ പൊതു ദർശനം ഇന്ന് രാവിലെ രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ നടക്കും. തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററിലാണ് പൊതുദർശനം സംഘടിപ്പിച്ചിട്ടുള്ളത്. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പൂങ്കുന്നത്തെ തറവാട്ടു വസതിയിലേക്ക് കൊണ്ടുവരും. (Singer P Jayachandran funeral) നാളെ രാവിലെ എട്ടു മണിയോടെ ഭൗതിക ശരീരം പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ […]
മലയാള സിനിമാ ലോകത്ത് പി ജയചന്ദ്രനെന്ന ഭാവഗായകൻ നൽകിയ സംഭാവനകൾ എണ്ണിയാൽ ഒടുങ്ങുന്നതല്ല. 1966 ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലൂടെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രന്റെ ശബ്ദം ജനങ്ങൾക്കിടയിൽ പരിചിതമായത്. അതിനു മുൻപ് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാടിയത്.(Singer P jayachandran famous songs) ആദ്യഗാനമായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ സമ്മാനിച്ച ജി. ദേവരാജന്‍ തന്നെയാണ് ജയചന്ദ്രന് ഏറ്റുമധികം ഗാനങ്ങള്‍ നല്‍കിയതും. മധു ചന്ദ്രികയുടെ […]
മലയാളത്തിന്റെ മറ്റൊരു തീരാനഷ്ടമായി പി ജയചന്ദ്രൻ യാത്രയാകുമ്പോൾ അദ്ദേഹം സമ്മാനിച്ച ഗാനങ്ങൾ സംഗീത പ്രേമികളിലൂടെ എക്കാലവും ഓർമ്മിക്കപ്പെടും. സംഗീതം ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയുടെയും പ്ലേ ലിസ്റ്റിൽ ഒരു ജയചന്ദ്രൻ ഗാനമെങ്കിലും ഇടം നേടിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അഞ്ചു പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി പി ജയചന്ദ്രൻ പാടി തീർത്ത ഗാനങ്ങളുടെ എണ്ണം 16000 ലധികമാണ്.(Adieu Singer p jayachandran) മഞ്ഞലയിൽ മുങ്ങിത്തോർത്തിയും റംസാനിലെ ചന്ദ്രികയായും വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവിലൂടെയും നീയൊരു പുഴയായ് തഴുകിയും നമ്മുടെ സ്വീകരണമുറിയിലേക്ക് വിരുന്നെത്തിയ […]
തൃശൂര്‍: മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായകന് പി ജയചന്ദ്രന് അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം സംഭവിച്ചത്.(Singer P Jayachandran passes away) മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി […]
© Copyright News4media 2024. Designed and Developed by Horizon Digital