നാസയുടെ ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്ത് പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്. സുനിതയുടെ എട്ടാമത്തെയും നിക്കിന്‍റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ചുവപ്പന്‍ വരകളുള്ള സ്യൂട്ട് ധരിച്ചാകും നടക്കാനിറങ്ങുക. സുനിത വില്യംസാവട്ടെ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാത്ത സ്യൂട്ടും ധരിക്കും. Sunita Williams prepares for first spacewalk of the new year
ജനുവരി 16 വ്യാഴാഴ്ച ഏഴുമണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 5.30)യാകും ഇരുവരും നടക്കാനിറങ്ങുക. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാകുകയെന്നും നാസ വ്യക്തമാക്കി. സുനിതയുടെയും നിക്കിന്‍റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
ബഹിരാകാശ നടത്തത്തിനിടയില്‍ ബഹിരാകാശ നിലയത്തിന്‍റെ അടിയന്തര അറ്റകുറ്റപ്പണികളും ഇരുവരും ചേര്‍ന്ന് ചെയ്യും. ബഹിരാകാശ പേടകത്തിന് എന്തൊക്കെ തരത്തിലുള്ള അറ്റകുറ്റപ്പണികളാണ് വേണ്ടതെന്നത് സംബന്ധിച്ച് ഈ നടത്തത്തോടെ പൂര്‍ണധാരണ നാസയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍.