News4media TOP NEWS
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍ റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക് സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

എൻഎം വിജയൻ്റെ ആത്മഹത്യ; എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

എൻഎം വിജയൻ്റെ ആത്മഹത്യ; എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം
January 18, 2025

ബത്തേരി: വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ സാധാരണ ഉപാധികളോടെയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

രണ്ടു ദിവസങ്ങളിലായി വാദം കേട്ട കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്. കെപിസിസി പ്രസിഡണ്ടിന് എഴുതിയ കത്തുകൾ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോൺകോളുകളിലും സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും ഇതിനോട് ബന്ധമുള്ള മൂന്ന് വഞ്ചനാ കേസുകളും ഇനി മുതൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്

Related Articles
News4media
  • Kerala
  • News
  • Top News

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

News4media
  • Kerala
  • News
  • Top News

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

News4media
  • India
  • News
  • Top News

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

News4media
  • Kerala

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു; സം...

News4media
  • Kerala
  • News
  • Top News

എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

News4media
  • Kerala
  • News
  • Top News

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; പ്രതി ചേർത്ത കോൺഗ്രസ് നേതാക്കളുടെ ഫോൺ സ്വിച്ച്ഡ് ഓഫ്, മുൻ‌കൂർ ജാമ...

News4media
  • Kerala
  • News
  • Top News

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി

© Copyright News4media 2024. Designed and Developed by Horizon Digital